രണ്ടു വർഷം കൊണ്ട് കേരളത്തിലെ  വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റം ഉ​ണ്ടാ​യതായി  മ​ന്ത്രി കെ ​രാ​ജു 

ച​വ​റ: ക​ഴി​ഞ്ഞ ര​ണ്ടു​വ​ർ​ഷം കൊ​ണ്ട് കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​മു​ണ്ടാ​ക്കാ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞു​വെ​ന്ന് മ​ന്ത്രി കെ ​രാ​ജു പ​റ​ഞ്ഞു. പ​ന്മ​ന ശ്രീ ​ബാ​ല​ഭ​ട്ടാ​ര​ക വി​ലാ​സം സം​സ്കൃ​ത സ​ർ​ക്കാ​ർ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മു​ൻ മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണി​ന്‍റെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് ല​ഭി​ച്ച 50 ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ച് നി​ർ​മ്മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റേ​യും പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​നു​വ​ദി​ച്ച നാ​ല് കോ​ടി ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വും നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പൊ​തു വി​ദ്യാ​ഭ്യാ​സ യ​ജ്ഞം പ്ര​കാ​രം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള എ​ല്ലാം ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ​ക്കൊ​പ്പം എ​യ്ഡ​ഡ് സ്കൂ​ളി​നും തു​ല്യ​മാ​യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി​വ​രു​ന്നു​ണ്ട് . സം​സ്ഥാ​ന​ത്ത് 45000 ക്ലാ​സ് മു​റി​ക​ൾ ഹൈ​ടെ​ക് ആ​ക്കി മാ​റ്റി.ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ കേ​ര​ള​ത്തി​ലെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും സ്കൂ​ളു​ക​ളി​ലെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​ൻ സാ​ധി​ച്ചു.

പൂ​ർ​വ വി​ദ്യാ​ർ​ഥി​സം​ഘ​ട​ന​ക​ൾ വ​ഴി​യും മ​റ്റു വ്യ​ക്തി​ക​ൾ വ​ഴി​യും സ്കൂ​ളു​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി സ​ഹാ​യ​ങ്ങ​ൾ തേ​ട​ണം. സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​നു കാ​ര​ണം ഏ​റ്റ​വും മെ​ച്ച​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ​ക്ക് ക​ഴി​യു​ന്നു​ണ്ട് എ​ന്നു​ള്ള​താ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ എ​ൻ.​വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​ജി​റ്റ​ൽ ക്ലാ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും മു​ഖ്യ പ്ര​ഭാ​ഷ​ണ​വും എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി​യും ന​വീ​ക​രി​ച്ച ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കെ.​സോ​മ​പ്ര​സാ​ദ് എം​പി​യും നി​ർ​വ​ഹി​ച്ചു. ക​ലാ​കാ​യി​ക ശാ​സ്ത്ര, ഗ​ണി​ത ശാ​സ്ത്ര, ഐ​ടി മേ​ള​ക​ളി​ൽ സം​സ്ഥാ​ന ജി​ല്ലാ​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ക​ൺ​വീ​ന​ർ​മാ​രാ​യ അ​ധ്യാ​പ​ക​രെ​യും ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ത​ങ്ക​മ​ണി പി​ള്ള , പ​ന്മ​ന ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ശാ​ലി​നി , ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വ​ര​വി​ള നി​സാ​ർ, അ​ഹ​മ്മ​ദ് മ​ൻ​സൂ​ർ,പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​നി​സാ​റു​ദീ​ൻ, എ​സ് എം ​സി ചെ​യ​ർ​മാ​ൻ കെ.​അ​ബ്ദു​ൽ സ​ലീം, വൈ​സ്.​പ്ര​സി​ഡ​ന്‍റ് ജി.​സി​നി​കു​മാ​ർ, പ്രി​ൻ​സി​പ്പാ​ൾ റ്റി.​സു​നു , പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ഇ.​ജോ​യി​ക്കു​ട്ടി, ക​ൺ​വീ​ന​ർ ഷെ​മീ​ർ, എ.​കെ.​ആ​ന​ന്ദ് കു​മാ​ർ, ഇ.​ജോ​യി​ക്കു​ട്ടി, അ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts