ച​രി​ത്ര​ത്തെ കാ​വി പു​ത​പ്പി​ച്ചും ച​രി​ത്ര​സ​ത്യ​ങ്ങ​ളെ ത​മ​സ്ക​രി​ച്ചും അ​സ​ത്യ​ങ്ങ​ളു​ടെ ച​രി​ത്രം ര​ചി​ക്കാ​ൻ കേ​ന്ദ്ര ഭ​ര​ണ​ശ്ര​മം: കെ ​പ്ര​കാ​ശ് ബാ​ബു

പ​ത്ത​നാ​പു​രം: ച​രി​ത്ര​ത്തെ കാ​വി പു​ത​പ്പി​ച്ചും ച​രി​ത്ര​സ​ത്യ​ങ്ങ​ളെ ത​മ​സ്ക​രി​ച്ചും അ​സ​ത്യ​ങ്ങ​ളു​ടെ ച​രി​ത്രം ര​ചി​ക്കാ​ൻ ബി ​ജെ പി ​സ​ർ​ക്കാ​ർ ശ്ര​മം ന​ട​ത്തു​ന്ന​താ​യി സി ​പി ഐ ​സം​സ്ഥാ​ന അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി കെ ​പ്ര​കാ​ശ് ബാ​ബു അഭിപ്രായപ്പെട്ടു. ​സി പി ​ഐ പ​ത്ത​നാ​പു​രം മ​ണ്ഡ​ലം സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു പ്ര​കാ​ശ് ബാ​ബു.​

ഇ​ന്ത്യ​യു​ടെ മ​തേ​ത​ര​ത്വ​ത്തെ ത​ക​ർ​ക്കാ​നും കോ​ർ​പ​റേ​റ്റ് ശ​ക്തി​ക​ളു​ടെ ദ​ല്ലാ​ളാ​കാ​നു​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്.​ കേ​ന്ദ്ര ഭ​ര​ണം ക​ർ​ഷ​ക​ന്‍റെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ​യും ജീ​വി​തം കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​ക്കി​യ​താ​യും പ്ര​കാ​ശ് ബാ​ബു പ​റ​ഞ്ഞു.
മ​ന്ത്രി കെ ​രാ​ജു, നേ​താ​ക്ക​ളാ​യ കെ ​ആ​ർ ച​ന്ദ്ര​മോ​ഹ​ൻ, എ​ൻ അ​നി​രു​ദ്ധ​ൻ, എ​ച്ച് രാ​ജീ​വ​ൻ, എ​സ് വേ​ണു​ഗോ​പാ​ൽ, എം ​ജി​യാ​സു​ദീ​ൻ, ബി ​രാ​ജേ​ഷ്, എ​സ് എം ​ഷെ​രീ​ഫ് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.

Related posts