മികച്ച പെർഫോമൻസ് കാഴ്ചയുമായി ദസറ വരുന്നു; 130 അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കീ​ർ​ത്തി​യു​ടെ വ​ക 75 ലക്ഷത്തിന്‍ സ്വ​ർ​ണ​ സ​മ്മാ​നം

യൂ​ണി​റ്റ് അം​ഗ​ങ്ങ​ള്‍​ക്ക് സ്വ​ര്‍​ണ നാ​ണ​യം സ​മ്മാ​ന​മാ​യി ന​ല്‍​കി കീ​ര്‍​ത്തി സു​രേ​ഷ്. 130 അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് താ​രം പ​ത്തു ഗ്രാം ​തൂ​ക്കം വ​രു​ന്ന സ്വ​ര്‍​ണ​നാ​ണ​യം സ​മ്മാ​ന​മാ​യി ന​ല്‍​കി​യ​ത്.

തെ​ലു​ങ്ക് ചി​ത്രം ദ​സ​റ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​മായിരുന്നു അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ന​ടിയുടെ സ്വ​ര്‍​ണ നാ​ണ​യ ദാനം. ന​ടി​യു​ടെ ഫാ​ന്‍​സ് പേ​ജു​ക​ളി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത വ​ന്ന​ത്.

ദ​സ​റ​യി​ല്‍ ഏ​റ്റ​വും മി​ക​ച്ച പെ​ര്‍​ഫോ​മ​ന്‍​സ് കാ​ഴ്ച​വ​യ്ക്കാ​ന്‍ സ​ഹാ​യി​ച്ച ക്രൂ​വി​ന് ഓ​ര്‍​മി​ക്കാ​ന്‍ ത​ക്ക​വ​ണ്ണം എ​ന്തെ​ങ്കി​ലും ന​ല്‍​ക​ണ​മെ​ന്ന് ന​ടി ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

Keerthy Suresh sizzles in shimmery saree at Sarkaru Vaari Paata pre-release  event

ഓ​രോ സ്വ​ര്‍​ണ നാ​ണ​യ​ത്തി​നും ഏ​ക​ദേ​ശം 50,000 മു​ത​ല്‍ 55,000 രൂ​പ വ​രെ വി​ല വ​രു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. സ​മ്മാ​ന​ത്തി​നാ​യി 75 ല​ക്ഷം രൂ​പ​യോ​ളം താ​രം ചെ​ല​വ​ഴി​ച്ചു​വെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.

ഇ​തി​നു മു​ന്പും താ​രം സ്വ​ര്‍​ണ​നാ​ണ​യ​ങ്ങ​ള്‍ സ​മ്മാ​ന​മാ​യി ന​ല്‍​കി​യി​രു​ന്നു. ത​മി​ഴ് ചി​ത്ര​മാ​യ സ​ണ്ട​ക്കോ​ഴി 2ന്‍റെ പാ​ക്ക​പ്പ് ദി​വ​സം അ​ണി​യ​റ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ര​ണ്ട് ഗ്രാം ​വ​രു​ന്ന സ്വ​ര്‍​ണ​നാ​ണ​യ​ങ്ങ​ള്‍ ന​ടി സ​മ്മാ​നി​ച്ചി​രു​ന്നു.നാ​നി നാ​യ​ക​നാ​കു​ന്ന ദ​സ​റ​യാ​ണ് കീ​ര്‍​ത്തി​യു​ടേ​താ​യി റി​ലീ​സി​നൊ​രു​ങ്ങു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്രം.

Related posts

Leave a Comment