മോ​ദി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ഉ​ത്ത​ര​വാ​ദി രാ​ഹു​ൽ മാ​ത്രമെന്ന് കേ​ജ​രി​വാ​ൾ

ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ രാ​ഹു​ൽ ഗാ​ന്ധി മാ​ത്ര​മാ​യി​രി​ക്കും ഉ​ത്ത​ര​വാ​ദി​യെ​ന്ന് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ എ​സ്പി-​ബി​എ​സ്പി സ​ഖ്യ​ത്തി​നും കേ​ര​ള​ത്തി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​നും പ​ശ്ചി​മ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സി​നും ഡ​ൽ​ഹി​യി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി​ക്കും കോ​ണ്‍​ഗ്ര​സ് ക്ഷീ​ണ​മു​ണ്ടാ​ക്കു​ക​യാ​ണെ​ന്നും കേ​ജ​രി​വാ​ൾ കു​റ്റ​പ്പെ​ടു​ത്തി.

ഡ​ൽ​ഹി വോ​ട്ടു ചെ​യ്യാ​ൻ ര​ണ്ടു ദി​വ​സം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് കേ​ജ​രി​വാ​ൾ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. ബി​ജെ​പി-​കോ​ണ്‍​ഗ്ര​സ്-​എ​എ​പി പാ​ർ​ട്ടി​ക​ൾ ത​മ്മി​ൽ ശ​ക്ത​മാ​യ പോ​രാ​ട്ടം ന​ട​ക്കു​ന്ന ഡ​ൽ​ഹി​യി​ൽ, കോ​ണ്‍​ഗ്ര​സു​മാ​യി സ​ഖ്യ​ത്തി​ന് എ​എ​പി ശ്ര​മി​ച്ചി​രു​ന്നെ​ങ്കി​ലും സാ​ധ്യ​മാ​യി​രു​ന്നി​ല്ല.

കോ​ണ്‍​ഗ്ര​സ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ​ക്കെ​തി​രാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​തെ​ന്നും ബി​ജെ​പി​ക്ക് എ​തി​ര​ല്ലെ​ന്നും കേ​ജ​രി​വാ​ൾ കു​റ്റ​പ്പെ​ടു​ത്തി. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി എ​ല്ലാ മേ​ഖ​ല​ക​ളി​ലും പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും വ്യാ​ജ ദേ​ശീ​യ​ത​യി​ലൂ​ടെ രാ​ജ്യ​ത്തി​ന്‍റെ ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നാ​ണ് മോ​ദി ശ്ര​മി​ക്കു​ന്ന​തെ​ന്നും കേ​ജ​രി​വാ​ൾ കു​റ്റ​പ്പെ​ടു​ത്തി.

Related posts