മ​ദ്യ​പാ​നം, ടി​ക്ക​റ്റ് ന​ൽ​കാ​തി​രി​ക്ക​ൽ,മേ​ൽ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് അ​പ​മ​ര്യാ​ദ: കെ​എ​സ്ആ​ർ​ടി​സി എ​ട്ട് ജീ​വ​ന​ക്കാ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു


തി​രു​വ​ന​ന്ത​പു​രം; ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ഡ്യൂ​ട്ടി​ക്കി​ട​യി​ൽ മ​ദ്യ​പാ​നം, പ​ണം ഈ​ടാ​ക്കി ടി​ക്ക​റ്റ് ന​ൽ​കാ​തി​രി​ക്ക​ൽ , സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്ക​ൽ , മേ​ൽ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക തു​ട​ങ്ങി​യ സം​ഭ​വ​ങ്ങ​ളി​ൽ എ​ട്ടു പേ​രെ കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി സ​സ്പെ​ൻ​ഡ് ചെ​യ്തു.

മാ​വേ​ലി​ക്ക​ര ഡി​പ്പോ​യി​ലെ ആ​ർ​പി​സി 225 ന​മ്പ​ർ ഫാ​സ​റ്റ് പാ​സ​ഞ്ച​ർ ബ​സ് മാ​വേ​ലി​ക്ക​ര -എ​റ​ണാ​കു​ളം റൂ​ട്ടി​ൽ സ​ർ​വ്വീ​സ് ന​ട​ത്ത​വേ മ​ദ്യ​പി​ച്ച് ഡ്യൂ​ട്ടി ചെ​യ്ത ക​ണ്ട​ക്ട​ർ എ​സ്. സു​നി​ൽ കു​മാ​റി​നേ​യും, അ​വ​ധി അ​പേ​ക്ഷ നി​ര​സി​ച്ച​തി​ന് പി​റ​വം യൂ​ണി​റ്റി​ലെ ക​ൺ​ട്രോ​ളിം​ഗ് ഇ​ൻ​സ്പെ​ക്ട​റി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി ദേ​ഹോ​പ​ദ്ര​വം ചെ​യ്ത സം​ഭ​വ​ത്തി​ൽ പി​റ​വം യൂ​ണി​റ്റി​ലെ ക​ണ്ട​ക്ട​ർ പി.​എ​ൻ. അ​നി​ൽ​കു​മാ​റി​നേ​യും, യാ​ത്രാ​ക്കാ​രി​ൽ നി​ന്നും യാ​ത്രാ​ക്കൂ​ലി ഈ​ടാ​ക്കി​യ ശേ​ഷം ഡെ​ഡ് ടി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്ത ച​ട​യ​മം​ഗ​ലം ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ എ​ൻ.​സി ബാ​ലു​നി​ത​യേ​യും സ​സ്പെ​ൻ​ഡ് ചെ​യ്തു.

സ​ർ​വ്വീ​സ് ന​ട​ത്ത​വേ യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും യാ​ത്രാ​ക്കൂ​ലി ഈ​ടാ​ക്കു​ക​യോ, ടി​ക്ക​റ്റ് ന​ൽ​കു​ക​യോ ചെ​യ്യാ​തെ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ച്ച പു​ന​ലൂ​ർ യൂ​ണി​റ്റി​ലെ ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ സു​നി​ൽ കു​മാ​റി​നേ​യും, മാ​സ്ക് ധ​രി​ക്കാ​തെ മ​ദ്യ​ല​ഹ​രി​യി​ൽ തൃ​ശ്ശൂ​ർ സ്റ്റേ​ഷ​ൻ മാ​സ്റ്റ​റു​ടെ ഓ​ഫീ​സി​ലെ​ത്തി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന മേ​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്ത ചി​റ്റൂ​ർ യൂ​ണി​റ്റി​ലെ ക​ണ്ട​ക്ട​ർ പി. ​പ്രേം​കു​മാ​റി​നേ​യും സ​സ്പെ​ൻ​ഡ് ചെ​യ്തു.

മ​ദ്യ​പി​ച്ച് സി​എം​ഡി​യു​ടെ ഉ​ത്ത​ര​വി​ന് വി​രു​ദ്ധ​മാ​യി ആ​ല​പ്പു​ഴ ഡി​പ്പോ പ​രി​സ​ര​ത്ത് എ​ത്തി​യ ക​ൽ​പ്പ​റ്റ ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ എ.​പി. സ​ന്തോ​ഷ്, അ​സി​സ്റ്റ​ന്‍റ് ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​റു​ടെ ചേ​മ്പ​റി​ൽ ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​തി​ന് പൊ​ൻ​കു​ന്നം ഡി​പ്പോ​യി​ലെ ഡ്രൈ​വ​ർ സ​ന്തോ​ഷ് എം ​ക​ർ​ത്തയേയും സ​സ്പെ​ൻ​ഡ് ചെ​യ്തു.

2018- 19 കാ​ല​യ​ള​വി​ൽ‌ എ​ട​പ്പാ​ൾ റീ​ജി​യ​ണ​ൽ വ​ർ​ക്ക് ഷോ​പ്പി​ലേ​ക്ക് ഓ​ഡ​ർ പ്ര​കാ​രം ന​ൽ​കി​യ പെ​യി​ന്‍റി​ന് ഉ​ള്ള തു​ക ക​ട​യു​ട​മ​യ്ക്ക് ന​ൽ​കാ​ത്ത എ​ട​പ്പാ​ളി​ലെ റീ​ജി​യ​ണ​ൽ വ​ർ​ക്ക് ഷോ​പ്പ് സ്റ്റോ​ർ ഇ​ഷ്യൂ​വ​ർ ആ​യ സ​ജി​ൻ സ​ണ്ണി​യേ​യും സ​സ്പെ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment