ഭാഗ്യം സർക്കാരിന് മാത്രം..! കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനങ്ങൾ വെട്ടിക്കുറച്ചതിൽ പ്രതിഷേധം ശക്തം

ക​​​ണ്ണൂ​​​ർ: കേ​​​ര​​​ള ലോ​​​ട്ട​​​റി​​​യു​​​ടെ സ​​​മ്മാ​​​ന​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം വെ​​​ട്ടി​​​ക്കു​​​റ​​​ച്ചതി​​ൽ പ്രതിഷേ ധം ശ​​ക്ത​​മാ​​കു​​ന്നു. അ​​​ടി​​​ച്ചി​​​റ​​​ക്കു​​​ന്ന ലോ​​​ട്ട​​​റി ടി​​​ക്ക​​​റ്റി​​​ൽ ന​​​ല്കു​​​ന്ന സ​​​മ്മാ​​​ന​​​ത്തു​​​ക, മൊ​​​ത്തം ടി​​​ക്ക​​​റ്റ് തു​​​ക​​​യു​​​ടെ അ​​റു​​പ​​ത് ശ​​ത​​മാ​​ന​​മെ​​ങ്കി​​ലും വേ​​ണ​​മെ​​ന്നാ​​ണ് ഏ​​ജ​​ന്‍റു​​മാ​​രു​​ടെ ആ​​വ​​ശ്യം. ടി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ ഇ​​​ട​​​തു സ​​​ർ​​​ക്കാ​​​ർ ഗ​​​ണ്യ​​​മാ​​​യ വ​​​ർ​​​ധ​​​ന​ വ​​​രു​​​ത്തി​​​യ​​​പ്പോ​​ൾ നി​​ല​​വി​​ലു​​ണ്ടാ​​യി​​രു​​ന്ന സ​​​മ്മാ​​​ന​​​ത്തു​​​ക വെ​​​ട്ടി​​​ക്കു​​​റ​​​യ്ക്കു​​​ക​​​യാ​​​യി​​രു​​​ന്നു​​​വെ​​​ന്നാ​​ണ് പ​​രാ​​തി.

യു​​ഡി​​എ​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​സാ​​​ന​​​കാ​​​ല​​​ത്ത് പ്ര​​​തി​​​വാ​​​രം ന​​​റു​​​ക്കെ​​​ടു​​​ക്കു​​​ന്ന ഒ​​​രു ടി​​​ക്ക​​​റ്റി​​​ൽ ആ​​​റു സീ​​​രീ​​​സു​​​ക​​​ളി​​​ലാ​​​യി 70 ല​​​ക്ഷം ടി​​​ക്ക​​​റ്റു​​​ക​​​ളാ​​​ണ് അ​​ച്ച​​​ടി​​​ച്ചി​​രു​​ന്ന​​തെ​​​ങ്കി​​​ൽ ഇ​​പ്പോ​​ൾ 12 സീ​​​രീ​​​സു​​​ക​​​ളി​​​ലാ​​​യി 1.08 കോ​​​ടി ടി​​​ക്ക​​​റ്റു​​​ക​​​ൾ അ​​​ടി​​​ച്ചി​​​റ​​​ക്കു​​​ന്നു​​​ണ്ട്. ഒ​​​രു സീ​​​രീ​​​സി​​​ൽ മാ​​​ത്രം ഒ​​​മ്പ​​​ത് ല​​​ക്ഷം ടി​​​ക്ക​​​റ്റു​​​ക​​ൾ. സീ​​​രീ​​​സു​​​ക​​​ളു​​​ടെ എ​​​ണ്ണം ഇ​​നി​​യും വ​​ർ​​ധി​​പ്പി​​ക്കാ​​നു​​​ള്ള നീ​​​ക്ക​​​വു​​ണ്ട്.

ലോ​​​ട്ട​​​റി ടി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ വി​​​ല ഏ​​​കീ​​​ക​​​രി​​​ച്ച​​​ത് ഗു​​​ണ​​​മാ​​​ണെ​​​ങ്കി​​​ലും സ​​​മ്മാ​​​ന​​​ത്തു​​​ക വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​തി​​​ൽ ഏ​​​ജ​​​ന്‍റു​​​മാ​​​ർ ക​​​ടു​​​ത്ത പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ലാ​​​ണ്. നേ​​​ര​​​ത്തെ 20 രൂ​​​പ​​​യ്ക്ക് വി​​​റ്റി​​​രു​​​ന്ന ടി​​​ക്ക​​​റ്റി​​​ന് ഒ​​​ന്നാം സ​​​മ്മാ​​​നം 50 ല​​​ക്ഷം ന​​​ല്കി​​​യ​​​പ്പോ​​​ൾ 5000 രൂ​​​പ, 500 രൂ​​​പ, 100 രൂ​​​പ, 50 രൂ​​​പ സ​​​മ്മാ​​​ന​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ ആ​​​ളു​​​ക​​​ൾ​​​ക്ക് ന​​​ല്കി​​​യി​​​രു​​​ന്നു. അ​​​തി​​​ലെ​​​ല്ലാം ഗ​​​ണ്യ​​​മാ​​​യ കു​​​റ​​​വാ​​​ണ് ഇ​​​പ്പോ​​​ൾ വ​​​രു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഒ​​രു കോ​​ടി എ​​ൺ​​പ​​തി​​നാ​​യി​​രം ടി​​​ക്ക​​​റ്റ് 30 രൂ​​​പ​​​യ്ക്ക് വി​​​ൽ​​ക്കു​​ന്ന​​തു​​വ​​ഴി 32.40 കോ​​​ടി രൂ​​​പ സ​​​ർ​​​ക്കാ​​​രി​​​ന് ല​​​ഭി​​​ക്കു​​​മ്പോ​​​ൾ ന​​​ല്കു​​​ന്ന മൊ​​​ത്തം സ​​​മ്മാ​​​ന​​​ത്തു​​​ക ഇ​​​തി​​​ന്‍റെ 40 – 50 ശ​​​ത​​​മാ​​​ന​​​ത്തി​​​നി​​​ട​​​യി​​​ൽ മാ​​​ത്ര​​​മാ​​​ണ്. നേ​​​ര​​​ത്തെ 60 ശ​​​ത​​​മാ​​​ന​​​ത്തി​​​ല​​​ധി​​​കം തു​​​ക സ​​​മ്മാ​​​ന​​​മാ​​​യി ന​​​ല്കി​​​യി​​​രു​​​ന്നു. ഏ​​​ജ​​​ന്‍റു​​​മാ​​​രു​​​ടെ ക​​​മ്മീ​​​ഷ​​​നി​​​ലും ഇ​​പ്പോ​​ൾ വ​​​ലി​​​യ കു​​​റ​​​വ് വ​​​രു​​​ത്തി​​യി​​ട്ടു​​ണ്ട്. നേ​​​ര​​​ത്തെ 100 രൂ​​​പ സ​​മ്മാ​​ന​​ത്തി​​ൽ 20 രൂ​​​പ ഏ​​​ജ​​​ന്‍റ് വി​​​ഹി​​​ത​​​മാ​​​യി​​​രു​​​ന്നു. ഇ​​​പ്പോ​​​ഴ​​​ത് 10 രൂ​​​പ​​​യാ​​​ക്കി കു​​​റ​​ച്ചു.

നി​​​ല​​​വി​​​ൽ നാ​​ല്പ​​തി​​നാ​​യി​​ര​​ത്തോ​​ളം ഏ​​​ജ​​​ന്‍റു​​​മാ​​​രും ര​​ണ്ടു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം പ്ര​​മു​​ഖ വി​​​ല്പ​​​ന​​​ക്കാ​​​രും നാ​​​ലു ല​​​ക്ഷം സാ​​​ധാ​​​ര​​​ണ വി​​​ല്പ​​​ന​​​ക്കാ​​​രു​​​മു​​​ണ്ടെ​​​ന്നാ​​​ണ് ക​​​ണ​​​ക്ക്. സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പ് ഏ​​​ഴു പ്ര​​​തി​​​വാ​​​ര ഭാ​​​ഗ്യ​​​ക്കു​​​റി​​​ക​​ളും ഒ​​​രു വ​​​ർ​​​ഷം ആ​​​റ് ബം​​​ബ​​​ർ ഭാ​​​ഗ്യ​​​ക്കു​​​റി​​​ക​​​ളു​​​മാ​​​ണ് പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​ത്.

സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി വ​​കു​​പ്പ് നി​​ല​​വി​​ൽ​​വ​​ന്ന​ 1967 സെ​​പ്റ്റം​​ബ​​ർ ഒ​​ന്നു മു​​​ത​​​ൽ ഇ​​​തു​​​വ​​​രെ ഒ​​​രി​​​ക്ക​​​ൽ​​​പോ​​​ലും സം​​​സ്ഥാ​​​ന​​​ത്തി​​​ന് വി​​​റ്റു​​​വ​​​ര​​​വി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ ന​​​ഷ്ടം സം​​​ഭ​​​വി​​​ച്ചി​​​ട്ടി​​​ല്ല . വ​​കു​​പ്പ് നി​​ല​​വി​​ൽ​​വ​​ന്ന് ര​​ണ്ടു​​മാ​​സം​​ക​​ഴി​​ഞ്ഞ്, ന​​വം​​ബ​​ർ ഒ​​ന്നി​​നാ​​ണ് ലോ​​ട്ട​​റി ടി​​ക്ക​​റ്റ് വി​​ല്പ​​ന തു​​ട​​ങ്ങി​​യ​​ത്. അ​​ക്കാ​​ല​​ത്ത് ​ഭാ​​​ഗ്യ​​​ക്കു​​​റി​​​യി​​​ൽ​​​നി​​​ന്നു​​​ള്ള വി​​​റ്റു​​​വ​​​ര​​​വ് 20 ല​​​ക്ഷം രൂ​​​പ​​​യും ലാ​​​ഭം വെ​​റും 14 ല​​​ക്ഷം രൂ​​​പ​​​യു​​​മാ​​​യി​​​രു​​​ന്നു.

എ​​ന്നാ​​ൽ, 2013 -14 വ​​​ർ​​​ഷ​​​ത്തി​​​ൽ വി​​റ്റു​​വ​​ര​​വ് 3793 .72 കോ​​​ടി രൂ​​​പ​​​യാ​​യും ലാ​​ഭം 788.42 കോ​​​ടി രൂ​​​പ​​​യു​​​മാ​​​യും വ​​​ർ​​​ധി​​​ച്ചു. ഇ​​​പ്പോ​​ൾ വി​​​റ്റു​​​വ​​​ര​​​വ് 12,000 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ർ​​​ന്നി​​ട്ടു​​ണ്ട്. ബി​​​വ​​​റേ​​​ജ്സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ക​​​ഴി​​​ഞ്ഞാ​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ ലാ​​​ഭം ല​​​ഭി​​​ക്കു​​​ന്ന വ​​​കു​​​പ്പാ​​​ണ് ലോ​​​ട്ട​​​റി.

വി​​​ല്പ​​​ന​​​യി​​​ൽ ഗ​​​ണ്യ​​​മാ​​​യ വ​​​ർ​​​ധ​​​ന വ​​​രു​​​ത്തി​​​യി​​​ട്ടും സ​​​മ്മാ​​​ന​​​ത്തു​​​ക​​​യി​​​ൽ ആ​​​നു​​​പാ​​​തി​​​ക​​​മാ​​​യ വ​​​ർ​​​ധ​​​ന വ​​​രു​​​ത്താ​​​ത്ത സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ട് ജ​​​ന​​​ങ്ങ​​​ളോ​​​ടു​​​ള്ള ക​​​ടു​​​ത്ത വ​​​ഞ്ച​​​ന​​​യാ​​​ണെ​​​ന്ന് കേ​​​ര​​​ള ലോ​​​ട്ട​​​റി ഏ​​​ജ​​​ന്‍റ് ആ​​​ൻ​​​ഡ് സെ​​​ല്ലേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ട​​​ക്കാ​​​ട് പ്രേ​​​മ​​​രാ​​​ജ​​​ൻ ആ​​രോ​​പി​​ച്ചു. എ​​​ന്നാ​​​ൽ അ​​​ടി​​​ക്കു​​​ന്ന ടി​​​ക്ക​​​റ്റി​​​ന്‍റെ മു​​​ഴു​​​വ​​​ൻ തു​​ക​​യും ലാ​​​ഭ​​​മ​​​ല്ലെ​​​ന്നും ചെ​​​ല​​​വു ക​​​ഴി​​​ച്ച് 72 ശ​​​ത​​​മാ​​​നം മാ​​​ത്ര​​​മാ​​​ണ് വ​​​രു​​​മാ​​​ന​​​മെ​​​ന്നു​​​മാ​​​ണ് ലോ​​​ട്ട​​​റി വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ വാ​​​ദം. ടി​​​ക്ക​​​റ്റ് വി​​​ല്പ​​​ന​​​യി​​​ലൂ​​​ടെ ല​​​ഭി​​​ക്കു​​​ന്ന വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ 52 ശ​​​ത​​​മാ​​​നം വ​​​രെ സ​​​മ്മാ​​​ന​​​മാ​​​യി ന​​​ല്കു​​​ന്നു​​​ണ്ടെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

പി. ​​​ജ​​​യ​​​കൃ​​​ഷ്ണ​​​ൻ

Related posts