കേരളത്തിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചമല്ല; പ്രളയസഹായം നൽകുന്നതിൽ കേന്ദ്രത്തിന്‍റെ സമീപനം നിർഭാഗ്യകരമായിപ്പോയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്‍റെ സാന്പത്തിക സ്ഥിതി മെച്ചമായ അവസ്ഥയിൽ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികൾ കൂടുതലായി നാട്ടിലേക്ക് മടങ്ങിവരുന്നത് സാന്പത്തിക രംഗത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് കേരളം പുനർ നിർമാണം സാധ്യമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പ്രളയം സർവനാശം വിതച്ച കേരളത്തിന് സഹായം നൽകുന്നതിൽ കേന്ദ്രത്തിന്‍റെ സമീപനം നിർഭാഗ്യകരമായിരുന്നു. യുഎഇ വാഗ്ദാനം ചെയ്ത 700 കോടി രൂപ വേണ്ടെന്ന് വച്ചത് രാഷ്ട്രീയ വാശിയോടെയായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related posts