ക്വാട്ടേഴ്സ് കി​ണ​റ്റി​ൽ മു​ടി വി​ത​റി തീ​കൊ​ളു​ത്തി സാമൂഹ്യ വിരുദ്ധർ

ചാ​ത്ത​ന്നൂ​ർ: ചി​റ​ക്ക​ര ശാ​സ്ത്രി​മു​ക്കി​ൽ കി​ണ​റ്റി​ൽ മു​ടി നി​ക്ഷേ​പി​ച്ച ശേ​ഷം തീ​യി​ട്ടു. ക​ല്ലു​വാ​തു​ക്ക​ൽ രാ​ജ് റ​സി​ഡ​ൻ​സി​യി​ലെ ജീ​വ​ന​ക്കാ​ർ ത​ങ്ങു​ന്ന ക്വാ​ർ​ട്ടേ​ഴ്സി​ലെ കി​ണ​റ്റി​ലാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ മൂ​ന്ന് ചാ​ക്കു​ക​ളി​ലാ​യി മു​ടി കൊ​ണ്ടി​ട്ട ശേ​ഷം തീ​യി​ട്ട​ത്.

കി​ണ​റ്റി​ൽ നി​ന്ന് ദു​ർ​ഗ​ന്ധ​വും പു​ക​യും ഉ​യ​രു​ന്ന​ത് ക​ണ്ട ജീ​വ​ന​ക്കാ​ർ ഉ​ട​ൻ പാ​രി​പ്പ​ള്ളി പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ചു.
പ​ര​വൂ​രി​ൽ നി​ന്ന് ഫ​യ​ർ|​ഫോ​ഴ്സ് എ​ത്തി തീ​യ​ണ​ച്ചു.​മു​പ്പ​തോ​ളം ജീ​വ​ന​ക്കാ​ര​ണ് ഇ​വി​ടെ ത​ങ്ങു​ന്ന​ത്.​ക​ഴി​ഞ്ഞ ദി​വ​സം വൃ​ത്തി​യാ​ക്കി​യ കി​ണ​റ്റി​ലാ​ണ് മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​ത്. ഇ​ത് സം​ബ​ന്ധി​ച്ച് പാ​രി​പ്പ​ള്ളി പോലീ​സി​ലും ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലും പ​രാ​തി ന​ല്കി.

Related posts