കി​സാ​ൻ സ​മ്മാ​ൻ നി​ധി പദ്ധതി ;സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ക​ർ​ഷ​ക​ർ​കരെ ഒഴിവാക്കുന്നു; ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​ട​പെ​ട​ണമെന്ന ആവശ്യവുമായി ബിജെപി

കൊല്ലം :കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ർ​ഷ​ക​ർ​ക്കാ​യി വ​ർ​ഷ​ത്തി​ൽ ന​ല്കി വ​രു​ന്ന ക​ർ​ഷ​ക സ​മ്മാ​ന നി​ധി കൃ​ഷി ഓ​ഫീ​സു​ക​ളി​ൽ അ​ട്ടി​മ​റി​യ്ക്ക​പ്പെ​ടു​ന്ന​ത് ത​ട​യു​വാ​നാ​യി ജി​ല്ലാ ക​ള​ക്ട​റും, കൃ​ഷി വ​കു​പ്പും ജി​ല്ല​യി​ലെ കൃ​ഷി​ഭ​വ​നു​ക​ളി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് ബിജെപി ജി​ല്ലാ പ്ര​സി​ഡ​ന്റ് ജി. ഗോ​പി​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടു.​

കേ​ന്ദ്ര സ​ർ​ക്കാ​ർ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് ക​ർ​ഷ​ക​ർ​ക്ക് ആ​നു​കൂ​ല്യം നി​ക്ഷേ​ധി​ക്ക​രു​തെ​ന്ന് നി​ർ​ദേ​ദ​ശി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും ,നിസാര കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഇ​പ്പോ​ഴും, കൃ​ഷി ഓ​ഫീ​സു​ക​ൾ അ​പേ​ഷ​ക​ൾ നി​ര​സി​ക്കു​ക​യും, ഗ​ഡു ല​ഭ്യ​മാ​ക്കു​ന്ന​ത് താ​മ​സി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു​വെ​ന്നും, ഇതിനെതിരെ കി​സ്സാ​ൻ മോ​ർ​ച്ച ന​ട​ത്തി വ​രു​ന്ന സ​മ​ര​ങ്ങ​ൾ ശ​ക്ത​മാ​ക്കു​മെ​ന്നും ോഗപിനാഥ് പറഞ്ഞു.

കൊ​ല്ലം ജി​ല്ലാ കി​സ്സാ​ൻ മോ​ർ​ച്ച മെ​മ്പ​ർ​ഷി​പ്പ് കാന്പയിൽ ഉ​ത്ഘാ​ട​നം ചെ​യ്തു പ്രസംഗിക്കുകയായിരുന്നു ഗോപിനാഥ്. ഡിവൈഎഫ്ഐ യൂണീ​റ്റ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന പ​ത്ത​നാ​പു​രം പി​റ​വ​ന്തൂ​രി​ലെ യു​വ​ക​ർ​ഷ​ക​ൻ അ​നീ​ഷി​ന് ബിജെപി അം​ഗ​ത്വം ഗോ​പി​നാ​ഥ് ന​ല്കി.

യോ​ഗ​ത്തി​ൽ ബിജെപി ജി​ല്ലാ ജ​ന:​സെ​ക്ര​ട്ട​റി വെ​ള്ളി​മ​ൺ ദി​ലീ​പ്, സാ​ഹി​ത്യ സാം​സ്കാ​രി​ക സെ​ൽ സം​സ്ഥാ​ന ക​ൺ​വീ​ന​ർ ബൈ​ജു ചെ​റു​പൊ​യ്ക, മോ​ർ​ച്ച ജി​ല്ലാ ജ​ന:​സെ​ക്ര​ട്ട​റി കൃ​ഷ്ണ​കു​മാ​ർ ച​വ​റ, ട്ര​ഷ​റ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ പി​ള്ള, സു​നി​ൽ ച​വ​റ എ​ന്നി​വ​ർ പ്രസംഗിച്ചു.

Related posts