യാ​ത്ര​ക്കാ​ർ ര​ണ്ടു​കോ​ടി കടന്നു; വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ളു​മാ​യി കൊ​ച്ചി മെ​ട്രോ; അതിഥികളായി സിനിമാ താരങ്ങളും

കൊ​​​ച്ചി: കൊ​​ച്ചി മെ​​​ട്രോ​​യി​​ൽ യാ​​​ത്ര ചെ​​യ്ത​​വ​​രു​​ടെ എ​​​ണ്ണം ര​​​ണ്ടു കോ​​​ടി ക​​​ട​​​ന്ന​​​തി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് -മെ​​​ട്രോ ടു ​​​ക്രോ​​​ർ ഫി​​​യ​​​സ്റ്റ്- ആ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​യു​​​മാ​​​യി കൊ​​​ച്ചി മെ​​​ട്രോ. ഇ​​​ന്നു വൈ​​​കു​​ന്നേ​​രം 6.30ന് ​​ഇ​​​ട​​​പ്പ​​​ള്ളി മെ​​​ട്രോ സ്റ്റേ​​​ഷ​​​നി​​​ൽ ന​​​ട​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ സി​​​നി​​​മാ താ​​​ര​​​ങ്ങ​​​ളാ​​​യ ജ​​​യ​​​സൂ​​​ര്യ, നി​​​ഖി​​​ല വി​​​മ​​​ൽ എ​​​ന്നി​​​വ​​​ർ മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളാ​​​യി​​​രി​​​ക്കും.

ആ​​​ക്സി​​​സ് ബാ​​​ങ്ക്, വ​​​ണ്ട​​​ർ​​​ലാ അ​​​മ്യൂ​​​സ്മെ​​​ന്‍റ് പാ​​​ർ​​​ക്ക്, ജെ​​​ഡി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഫാ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി എ​​​ന്നി​​​വ​​​രു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് പ​​രി​​പാ​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഇ​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ജെ​​​ഡി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന ഫാ​​​ഷ​​​ൻ​​​ഷോ​​​യും അ​​​ര​​​ങ്ങേ​​​റും. പി​​​ന്ന​​​ണി ഗാ​​​യ​​​ക​​​ൻ നി​​​ര​​​ഞ്ജ് സു​​​രേ​​​ഷ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന മ്യൂ​​​സി​​​ക് ബാ​​​ൻ​​​ഡി​​​ന്‍റെ പ്ര​​​ക​​​ട​​​ന​​​വും ന​​​ട​​​ക്കും.

ജ​​​യ​​​സൂ​​​ര്യ, നി​​​ഖി​​​ല, കൊ​​​ച്ചി മെ​​​ട്രോ എം​​​ഡി എ.​​​പി.​​​എം. മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷ് എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് കേ​​​ക്ക് മു​​​റി​​​ച്ച് ആ​​​ഘോ​​​ഷ​​​ങ്ങ​​​ൾ​​ക്കു തു​​ട​​ക്കം കു​​റി​​ക്കും. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തു​​​ന്ന​​​വ​​​ർ ലു​​​ലു​​​മാ​​​ളി​​​ന് എ​​​തി​​​ർ​​​വ​​​ശ​​​ത്തു​​​ള്ള പാ​​​ർ​​​ക്കിം​​​ഗ് ഏ​​​രി​​​യ​​​യി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ പാ​​​ർ​​​ക്ക് ചെ​​​യ്യ​​​ണ​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

ക​​​ലൂ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ നി​​​ന്നു വ​​​രു​​​ന്ന​​​വ​​​ർ കാ​​​റു​​​ക​​​ൾ ച​​​ങ്ങ​​​ന്പു​​​ഴ പാ​​​ർ​​​ക്ക് മെ​​​ട്രോ സ്റ്റേ​​​ഷ​​​നി​​​ലും ആ​​​ലു​​​വ​​യി​​​ൽ നി​​​ന്ന് വ​​​രു​​​ന്ന​​​വ​​​ർ കു​​​സാ​​​റ്റ് സ്റ്റേ​​​ഷ​​​നി​​​ലോ ക​​​ള​​​മ​​​ശേ​​​രി​​​യി​​​ലോ പാ​​​ർ​​​ക്ക് ചെ​​​യ്യ​​ണം.

Related posts