കൊച്ചി മെട്രോ സ്റ്റേഷനിലെത്തുന്നവരെ സ്വാഗതം ചെയ്യാനും സംശയംദുരീകരിക്കാനും  റോബോട്ടുകൾ; കുട്ടികൾക്കൊപ്പം പാട്ടുപാടാനും നൃത്തം ചെയ്യാനും തയാർ…

അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി ഫി​സാ​റ്റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് കൊ​ച്ചി മെ​ട്രോ​യ്ക്കാ​യി റോ​ബോ​ട്ടു​ക​ൾ നി​ർമി​ക്കുന്നു. ആ​ദ്യഘ​ട്ട​ത്തി​ൽ ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു സ്റ്റേ​ഷ​നി​ലാ​ണ് സ്വ​ത​ന്ത്ര റോ​ബോ​ട്ട് സ്ഥാ​പി​ക്കു​ക. ഇ​തു സംബന്ധിച്ച് കെഎംആ​ർഎ​ലും അ​ങ്ക​മാ​ലി ഫി​സാ​റ്റ് എ​ൻ​ജി​നിയ​റിംഗ് കോ​ളജും ധാ​ര​ണ​യാ​യി.

മെ​ട്രോ സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്നവരെ റോ​ബോ​ട്ട് സ്വാ​ഗ​തം ചെ​യ്യും. തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ​ക്ക് അ​വ​രു​ടെ ഏ​തു സം​ശ​യ​ങ്ങ​ളും ദു​രീ​ക​രി​ക്കാ​നു​ള്ള അ​വ​സ​രമൊ​രു​ക്കും.

കു​ട്ടി​ക​ൾ​ക്ക് വേ​ണ​മെ​ങ്കി​ൽ​ പാ​ട്ടുപാ​ടി കൊടുക്കും. അ​വ​രോ​ടൊ​പ്പം നൃ​ത്തം ചെ​യ്യാ​നും റോ​ബോ​ട്ട് ത​യാ​റാ​ണ്. യാ​ത്ര​ക്കാ​രു​ടെ സം​ശ​ങ്ങ​ൾ​ക്ക് ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലും മ​റു​പ​ടി ന​ൽ​കും.

യാ​ത്ര​ക്കാ​ർ പ​റ​യു​ന്ന പ​രാ​തി​ക​ൾ ഒ​രു പ​രി​ധി വ​രെ പ​രി​ഹ​രി​ക്കാ​നും ഇ​ല്ലെ​ങ്കി​ൽ വേ​ണ്ട​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ അ​റി​യി​ക്കാ​നും റോ​ബോ​ട്ടു​ക​ൾ​ക്ക് ക​ഴി​യും.

എ​ല്ലാ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ലും റോ​ബോ​ട്ടു​ക​ൾ സ്ഥാ​പി​ക്കുക്കാൻ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ര​ണ്ടാം ഘ​ട്ട​ത്തി​ൽ ടി​ക്ക​റ്റ് ബു​ക്കിംഗ് സം​വി​ധാ​നം ഈ ​റോ​ബോ​ട്ടു​ക​ൾ വ​ഴി ന​ട​ത്താനാകും.

അ​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പുരോഗമിക്കു​ക​യാ​ണ്. റോ​ബോ​ട്ടു​ക​ളു​ടെ ചാ​ർ​ജ് തീ​ർ​ന്നു ക​ഴി​ഞ്ഞാ​ൽ ഇ​തു ത​നി​യെ ചാ​ർ​ജ് ചെ​യ്യും എ​ന്നു​ള്ള പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്.

ഫി​സാ​റ്റ് സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് ഇ​ൻ റോ​ബോ​ട്ടി​ക്‌​സും ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻജിനിയേഴ്സും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാക്കു​ന്ന​ത്.

ഫി​സാ​റ്റ് സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് ഇ​ൻ റോ​ബോ​ട്ടി​ക്‌​സ് നോ​ഡ​ൽ ഓ​ഫീ​സ​ർ ബി​ജോ​യ് വ​ർ​ഗീ​സ്, സി. മ​ഹേ​ഷ്, ആ​ർ. ​രാ​ജേ​ഷ്, സ്റ്റു​ഡ​ന്‍റ്സ് കോ-ഓ​ർ​ഡി​നേ​റ്റ​ർമാ​രാ​യ ജോ​സ് ബെ​ൻ, രോ​ഹി​ത് ജോ​ർ​ജ് എ​ന്നി​വ​രാ​ണ് പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

എ​ല്ലാ സ്റ്റേ​ഷ​നു​ക​ളി​ലും റോ​ബോ​ട്ടു​ക​ൾ സ്ഥാ​പി​ക്കു​ന്ന ആ​ദ്യ ഘ​ട്ട പ്ര​വ​ർ​ത്തന​ങ്ങ​ൾ ഓ​ഗ​സ്റ്റോ​ടു​ കൂ​ടി പൂർത്തിയാകും.

Related posts

Leave a Comment