അമിത് ഷാ പല്ല് കൊഴിഞ്ഞ സിംഹം; പിണറായിയിലൂടെ പോകാനുള്ള ധൈര്യമില്ലാത്തതുകൊണ്ടണ് അമിത് ഷാ ജനരക്ഷായാത്രയിൽ നിന്ന് പിന്മാറിയതെന്ന പരിഹാസവുമായി കോടിയേരി

തിരുവനന്തപുരം: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനരക്ഷാ യാത്ര റദ്ദാക്കിയതിനെ തുടർന്നാണ് അമിത് ഷായെ പരിഹസിച്ച് കോടിയേരി രംഗത്തെത്തിയത്.

അമിത് ഷാ സിംഹമാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞിരുന്നത്. എന്നാൽ ഇന്നത്തെ സംഭവത്തോടെ അമിത് ഷാ പല്ല് കൊഴിഞ്ഞ സിംഹമാണെന്ന് തെളിഞ്ഞുവെന്നും കോടിയേരി പറഞ്ഞു.

പിണറായിയിലൂടെ പോകാനുള്ള ധൈര്യമില്ലാത്തതുകൊണ്ടണ് അമിത് ഷാ ജനരക്ഷായാത്രയിൽ നിന്ന് ഒഴിവായത്. ആളുകളില്ലാത്ത യാത്രയായതുകൊണ്ടാണ് അദ്ദേഹം പിൻമാറിയതെന്നും കോടിയേരി പറഞ്ഞു.

Related posts