2018ൽ തൃശൂരിൽ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധികളുടെ ഭക്ഷണത്തിനായി പുത്തൂരിൽ നെൽകൃഷിയിറക്കി; സംസ്ഥാന സെക്രട്ടറി കോടിയേരി ഞാറു നട്ട് കൃഷി ഉദ്ഘാടനം ചെയ്തു

ഒ​ല്ലൂ​ർ: സി​പി​എം സം​സ്ഥാ​ന​സ​മ്മേ​ള​ന​ത്തി​ലെ പ്ര​തി​നി​ധി​ക​ളു​ടെ ഭ​ക്ഷ​ണ​ത്തി​നാ​യി പു​ത്തൂ​രി​ൽ നെ​ൽ​ക്കൃ​ഷി ന​ട​ത്തു​ന്നു. ഞാ​റു​ന​ടീ​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.2018 ഫെ​ബ്രു​വ​രി 22 മു​ത​ൽ 25 വ​രെ തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് ആ​വ​ശ്യ​മാ​യി​വ​രു​ന്ന അ​രി​യും പ​ച്ച​ക്ക​റി​ക​ളു​മെ​ല്ലാം പൂ​ർ​ണ​മാ​യും ജൈ​വ​കൃ​ഷി​യി​ലൂ​ടെ ഉ​ത്പാ​ദി​പ്പി​ക്കാ​നാ​ണ് നീ​ക്കം.

പു​ത്തൂ​രി​ലെ തു​ളി​യാം​കു​ന്ന് പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് സ​മ്മേ​ള​ന​ത്തി​നു​ള്ള നെ​ല്ല് കൃ​ഷി​ചെ​യ്യു​ന്ന​ത്. ലു​ങ്കി​യു​ടു​ത്ത് ത​നി​നാ​ട​ൻ ക​ർ​ഷ​ക​ന്‍റെ വേ​ഷ​ത്തി​ലാ​ണ് കോ​ടി​യേ​രി കൃ​ഷി​യി​റ​ക്കാ​ൻ പാ​ട​ത്തി​റ​ങ്ങി​യ​ത്. ത​ല​യി​ൽ തോ​ർ​ത്തു​മു​ണ്ടും കെ​ട്ടി​യ​തോ​ടെ ആ​വേ​ശ​ത്തി​ലാ​യ പ്ര​വ​ർ​ത്ത​ക​ർ നാ​ട​ൻ​പാ​ട്ട് പാ​ടി രം​ഗം കൊ​ഴു​പ്പി​ച്ചു.

പി.​കെ. ബി​ജു എം​പി, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, ഏ​രി​യാ സെ​ക്ര​ട്ട​റി കെ.​പി. പോ​ൾ, ഡെ​പ്യൂ​ട്ടി മേ​യ​ർ വ​ർ​ഗീ​സ് ക​ണ്ടം​കു​ള​ത്തി, എം.​എം. വ​ർ​ഗീ​സ്, യു.​പി. ജോ​സ​ഫ്, പി.​ബി. സു​രേ​ന്ദ്ര​ൻ, കെ.​വി. സ​ജു എ​ന്നി​വ​ർ ഞാ​റു​ന​ടീ​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Related posts