വികസനത്തെ എതിർക്കുന്ന നിലപാട് കോൺഗ്രസ് തുടർന്നാൽ കോൺഗ്രസ് ഓഫീസ് തുറക്കാൻ പോലും ആളെകിട്ടാതെ വരുമെന്ന് കോടിയേരി

തൃ​ശൂ​ർ: യു​ഡി​എ​ഫ് ഗെ​യി​ൽ പൈ​പ്പ് ലൈ​ൻ പ​ദ്ധ​തി​യെ എ​തി​ർ​ക്കു​ന്ന​ത് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. എ​ൽ​ഡി​എ​ഫ് ജ​ന​ജാ​ഗ്ര​ത​യാ​ത്ര​യു​ടെ വ​ട​ക്ക​ൻ​മേ​ഖ​ലാ ജാ​ഥാ സ​മാ​പ​ന​യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു കോ​ടി​യേ​രി. ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ കാ​ല​ത്താ​യി​രു​ന്നു പ​ദ്ധ​തി​യു​ടെ തു​ട​ക്കം.

ഗെ​യി​ൽ പൈ​പ്പ് ലൈ​ൻ അ​പ​ക​ട​ര​ഹി​ത​മാ​ണെ​ന്നു ലീ​ഗ് എം​എ​ൽ​എ​മാ​രു​ടെ ചോ​ദ്യ​ത്തി​ന് അ​ന്നു മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഉ​മ്മ​ൻ​ചാ​ണ്ടി മ​റു​പ​ടി ന​ൽ​കി​യി​ട്ടു​ണ്ട്. പ​ദ്ധ​തി ന​ട​പ്പാ​യാ​ൽ വൈ​ദ്യു​തി​യും വെ​ള്ള​വും​പോ​ലെ പാ​ച​ക​വാ​ത​ക​വും ജ​ന​ങ്ങ​ൾ​ക്കു സു​ല​ഭ​മാ​യി ല​ഭി​ക്കും. അ​ത് ഇ​ല്ലാ​താ​ക്കാ​നാ​ണ് യു​ഡി​എ​ഫി​ന്‍റെ ശ്ര​മം.

ഏ​തു വി​ക​സ​നം വ​ന്നാ​ലും എ​തി​രു​നി​ൽ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് എ​സ്ഡി​പി​ഐ, സോ​ളി​ഡാ​രി​റ്റി എ​ന്നീ സം​ഘ​ട​ന​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. യു​ഡി​എ​ഫ് ഇ​തി​നു കൂ​ട്ടു നി​ൽ​ക്കു​ക​യാ​ണ്- കോ​ടി​യേ​രി പ​റ​ഞ്ഞു. ഇ​തു കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​ദ്ധ​തി​യാ​ണ്. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ത്ത് വി​ക​സ​നം ത​ട​സ​പ്പെ​ടു​ത്തു​ന്ന ന​യ​മാ​ണു ബി​ജെ​പി സ്വീ​ക​രി​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ​ക്ക് എ​ന്തെ​ങ്കി​ലും പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ അ​തു പ​രി​ഹ​രി​ക്കു​ന്ന സ​ർ​ക്കാ​രാ​ണു കേ​ര​ള​ത്തി​ലു​ള്ള​ത്.

സ്ഥ​ലം വി​ട്ടു​കൊ​ടു​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്കു ന്യാ​യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും. ഒ​രി​ക്ക​ലും അ​വ​ർ​ക്കു ക​ണ്ണീ​രു​കു​ടി​ക്കേ​ണ്ടി വ​രി​ല്ല. എ​ല്ലാ വി​ക​സ​ന​ങ്ങ​ളെ​യും കോ​ണ്‍​ഗ്ര​സ് എ​തി​ർ​ക്കു​ന്ന നി​ല​തു​ട​ർ​ന്നാ​ൽ അ​ടു​ത്ത അ​ഞ്ചു​വ​ർ​ഷ​ത്തി​ന​കം കോ​ണ്‍​ഗ്ര​സി​ന്‍റെ ഓ​ഫീ​സ് തു​റ​ക്കാ​ൻ​പോ​ലും ആ​ളെ കി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts