പ്രിയം അഡ്‌ലെയ്ഡ് സെഞ്ചുറിതന്നെ: കോഹ്‌ലി

ബി​ര്‍മി​ങാം: തന്നെ സംബന്ധിച്ച് 2014ല്‍ ​അ​ഡ്‌​ലെ​യ്ഡി​ല്‍ നേ​ടി​യ സെ​ഞ്ചു​റിക്കു പി​ന്നി​ലാ​ണ് എ​ഗ്ബാ​സ്റ്റ​ണിലേതെ​ന്ന് ഇ​ന്ത്യ​ന്‍ ക്രിക്കറ്റ് ടീം നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലി. ​ഇം​ഗ്ല​ണ്ടി​ല്‍ ആ​ദ്യ​മാ​യി ടെ​സ്റ്റ് സെ​ഞ്ചു​റി നേ​ടി​യ കോ​ഹ്‌ലി ​ഒ​റ്റ​യ്ക്കു ന​ട​ത്തി​യ പോ​രാ​ട്ട​മാ​ണ് ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ ഇ​ന്ത്യ​യെ മി​ക​ച്ച നി​ല​യി​ലെ​ത്തി​ച്ച​ത്.

ടെ​സ്റ്റ് സെ​ഞ്ചു​റി​ക​ളി​ല്‍ ഓ​ര്‍മ​യി​ലി​രി​ക്കു​ന്ന ഏ​റ്റ​വും മി​ക​ച്ച​ത് നാ​ലു വ​ര്‍ഷം മു​മ്പ് ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ അ​ഡ്‌​ലെ​യ്ഡി​ല്‍ നേ​ടി​യ 141 റ​ണ്‍സാ​ണെ​ന്ന് ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ പ​റ​ഞ്ഞു. അ​ന്ന് കോ​ഹ്‌ലി​യു​ടെ സെ​ഞ്ചു​റി മി​ക​വി​ല്‍ റ​ണ്‍സ് പി​ന്തു​ട​ര്‍ന്ന ഇ​ന്ത്യ 48 റ​ണ്‍സി​നു തോ​റ്റി​രു​ന്നു. ആ ​മ​ത്സ​ര​ത്തി​ലെ ആ​ദ്യ ഇ​ന്നിം​ഗ്‌​സി​ലും കോ​ഹ്‌ലി ​സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു.

അ​ഡ്‌​ലെ​യ്ഡി​ലെ പ്ര​ക​ട​നം പ്ര​ത്യേ​ക​ത ഉ​ള്ള​താ​യി​രു​ന്നു. അ​തി​നു പി​ന്നി​ലാ​ണ് എ​ഗ്ബാ​സ്റ്റ​ണി​ലെ സെ​ഞ്ചു​റി. അ​ഡ്‌​ലെ​യ്ഡി​ല്‍ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ അ​ഞ്ചാം ദി​നം ഇ​ന്ത്യ​ക്കു ജ​യി​ക്കാ​ന്‍ വേ​ണ്ട​ത് 364 റ​ണ്‍സാ​യി​രു​ന്നു- കോ​ഹ്‌ലി ​പ​റ​ഞ്ഞു. എ​ഗ്ബാ​സ്റ്റ​ണി​ലെ സെ​ഞ്ചു​റി​യി​ല്‍ വ​ള​രെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ പ​റ​ഞ്ഞു.

ഇം​ഗ്ല​ണ്ടി​ല്‍ കോ​ഹ്‌ലി 40 ​റ​ണ്‍സി​നു മു​ക​ളി​ല്‍ ആ​ദ്യ​മാ​യാ​ണ് നേ​ടു​ന്ന​ത്. നാ​ലു വ​ര്‍ഷം മു​മ്പ് 10 ഇ​ന്നിം​ഗ്‌​സി​ല്‍നി​ന്ന് ആ​കെ നേ​ടിയത് 134 റൺസ് ആയിരുന്നു. അതിനെ ഒറ്റ ഇ​ന്നിം​ഗ്‌​സി​ല്‍ വിരാട് മറികടന്നിരിക്കുകയാണ്. പു​റ​ത്താ​യ​തി​ല്‍ നി​രാ​ശ​യു​ണ്ടെ​ന്നും ക്രീസിൽ നിന്നിരു​ന്നെ​ങ്കി​ല്‍ 10-15 റ​ണ്‍സി​ന്‍റെ ലീ​ഡ് നേ​ടാ​നാ​കു​മാ​യി​രു​ന്നു​വെ​ന്നും കോ​ഹ്‌ലി ​കൂട്ടിച്ചേർത്തു.

Related posts