നി​യ​ന്ത്ര​ണം വി​ട്ട ആം​ബു​ല​ൻ​സ് ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു

കൊ​ല്ലം: കു​ഞ്ഞു​മാ​യി കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് പോ​യ ആം​ബു​ല​ൻ​സ് നി​യ​ന്ത്ര​ണം വി​ട്ട് ബൈ​ക്കി​ൽ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ കു​മ്പ​ളം കു​ന്ന​ത്തു​വീ​ട്ടി​ൽ ആ​ൽ​ബി​ൻ (57) മ​രി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തി​ന് കൊ​ല്ലം – തി​രു​വ​ന​ന്ത​പു​രം ദേ​ശീ​യ​പാ​ത​യി​ൽ കേ​ര​ള​പു​രം ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം.

കേ​ര​ള​പു​രം മ​ണ്ഡ​ലം ജം​ഗ്ഷ​ൻ ബി​ബി​ൻ നി​വാ​സി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ആ​ൽ​ബി​ൻ. അ​പ​ക​ട​ത്തി​ന് ശേ​ഷം ആം​ബു​ല​ൻ​സ് നി​ര​വ​ധി ത​വ​ണ ക​ര​ണം മ​റി​ഞ്ഞ് ഓ​ട്ടോ​ക​ളും കൈ​വ​രി​ക​ളും ഇ​ടി​ച്ച് ത​ക​ർ​ത്ത് മ​റി​യു​ക​യു​ണ്ടാ​യി.

ആം​ബു​ല​ൻ​സി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കും ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ പെ​രു​മ്പു​ഴ മു​ണ്ട​യ്ക്ക​ൽ സ്വ​ദേ​ശി അ​ഭി​ഷേ​കി​നും (24) പ​രി​ക്കേ​റ്റു. ഇ​വ​രെ കൊ​ല്ല​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കു​ണ്ട​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്നും കൊ​ല്ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ആം​ബു​ല​ൻ​സ്. നി​ർ​മ​ല​യാ​ണ് ആ​ൽ​ബി​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: -സീ​ബ, സി​ബി​ൻ.

Related posts

Leave a Comment