ആക്ഷൻ ഹീറോ അശോകൻ..! ഗു​ണ്ട​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി എസ്പി ; കുപ്രസിദ്ധ കുറ്റവാളി വിഷ്ണുവിനെ കരുതൽ തടങ്കലിലും മറ്റു രണ്ടുപേരെ ജില്ലയ്ക്ക് പുറത്തേക്കും നാടുകടത്തി

കൊ​ട്ടാ​ര​ക്ക​ര: ഗു​ണ്ട​ക​ൾ​ക്കെ​തി​രെ​യും സ്ഥി​രം കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ​യും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​മാ​യി കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ്. റൂ​റ​ൽ ജി​ല്ല​യി​ലെ സ്ഥി​രം കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ജാ​ഗ​രൂ​ക​രാ​യി പോ​ലീ​സ് രം​ഗ​ത്ത് .

റൂ​റ​ൽ പോ​ലീ​സ് പ​രി​ധി​യി​ലെ കു​ന്നി​ക്കോ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ര​വ​ധി കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ട കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി ച​ക്കു​പാ​റ സ്വ​ദേ​ശി വി​ഷ്ണു​വി​നെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി ​അ​ശോ​ക​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ എ​സ് കാ​ർ​ത്തി​കേ​യ​ൻ ആ​റ് മാ​സ​ത്തേ​ക്ക് ക​രു​ത​ൽ ത​ട​ങ്ക​ല്ലി​ന് ഉ​ത്ത​ര​വി​ടു​ക​യും ജ​യി​ലി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

കു​ണ്ട​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ഒ​ൻ​പ​തോ​ളം കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട പ​ട​പ്പ​ക്ക​ര സ്വ​ദേ​ശി​ക​ളി​ക​ളാ​യ ജി​തി​ൻ പ്ര​സാ​ദ്, മ​ധു പ്ര​സാ​ദ് എ​ന്നി​വ​രെ ഒ​രു വ​ർ​ഷ​ത്തേ​ക്ക് കൊ​ല്ലം ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​ഞ്ഞു.​

ഗു​ണ്ട​ക​ൾ, റൗ​ഡി​ക​ൾ, അ​ധി​കൃ​ത മ​ദ്യ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​വ​ർ, സ്ത്രീ​ക​ർ​ക്കെ​തി​രെ​യും കു​ട്ടി​ക​ൾ​ക്കെ​തി​രെ​യും അ​തി​ക്ര​മം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ​യും, സാ​മൂ​ഹ്യ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ പ്ര​കാ​രം ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക്കു​മെ​ന്ന് റൂ​റ​ൽ ജി​ല്ലാ മേ​ധാ​വി ബി ​അ​ശോ​ക​ൻ അ​റി​യി​ച്ചു.

Related posts