മാപ്പെഴുത്തിനും ജാമ്യാപേക്ഷയ്ക്കും മാപ്പില്ല ; ശ​ബ​രി​മ​ല​യി​ൽ വ​രു​ന്ന സ്ത്രീ​ക​ളെ ര​ണ്ടാ​യി വലിച്ചു കീറിയെറിഞ്ഞ കൊല്ലം തുളസി ഒടുവിൽ പോലീസിൽ കീഴടങ്ങി

കൊ​ല്ലം: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​സം​ഗി​ച്ച ന​ട​ൻ കൊ​ല്ലം തു​ള​സി പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി. ച​വ​റ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റി​നു മു​ന്പാ​കെ​യാ​ണ് തു​ള​സി ഹാ​ജ​രാ​യ​ത്. നേ​ര​ത്തെ, തു​ള​സി​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കൊ​ല്ലം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു.

ഒ​ക്ടോ​ബ​ർ 12-ന് ​ച​വ​റ​യി​ൽ ന​ട​ന്ന വി​ശ്വാ​സ സം​ര​ക്ഷ​ണ ജാ​ഥ​യി​ലാ​ണു ശ​ബ​രി​മ​ല​യി​ലേ​ക്കു പോ​കു​ന്ന യു​വ​തി​ക​ൾ​ക്കെ​തി​രേ കൊ​ല്ലം തു​ള​സി വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യ​ത്. ശ​ബ​രി​മ​ല​യി​ൽ വ​രു​ന്ന സ്ത്രീ​ക​ളെ ര​ണ്ടാ​യി വ​ലി​ച്ചു​കീ​റി ഒ​രു ഭാ​ഗം ഡ​ൽ​ഹി​യി​ലേ​ക്കും ഒ​രു ഭാ​ഗം മു​ഖ്യ​മ​ന്ത്രി​യു​ടെ മു​റി​യി​ലേ​ക്കും ഇ​ട്ടു​കൊ​ടു​ക്ക​ണ​മെ​ന്നാ​യി​രു​ന്നു പ്ര​സ്താ​വ​ന.

ഇ​തി​നെ​തി​രേ ഡി​വൈ​എ​ഫ്ഐ ച​വ​റ ബ്ലോ​ക്ക് ക​മ്മി​റ്റി ന​ൽ​കി​യ പ​രാ​തി​യി​ൽ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്ത​ൽ, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണു കേ​സെ​ടു​ത്ത​ത്. പ്ര​സ്താ​വ​ന വി​വാ​ദ​മാ​യ​തോ​ടെ വ​നി​താ ക​മ്മീ​ഷ​നും സ്വ​മേ​ധ​യ കേ​സെ​ടു​ത്തി​രു​ന്നു. പി​ന്നീ​ട് ക​മ്മീ​ഷ​ന് തു​ള​സി മാ​പ്പെ​ഴു​തി ന​ൽ​കി.

Related posts