കൊ​ണ്ടാ​ഴി-​കു​ത്താ​ന്പു​ള്ളി പാ​ലം നി​ർ​മാ​ണം ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ: കാ​ൽ​കോ​ടി അ​നു​വ​ദി​ച്ചെ​ന്ന് എം​എ​ൽ​എ

കൊ​ണ്ടാ​ഴി: കൊ​ണ്ടാ​ഴി – കു​ത്താ​ന്പു​ള്ളി പാ​ലം നി​ർ​മാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നു​ബ​ന്ധ ചെ​ല​വു​ക​ൾ​ക്കാ​യി 26,79,266രൂ​പ അ​നു​വ​ദി​ച്ച​താ​യി യു.​ആ​ർ പ്ര​ദീ​പ് എം​എ​ൽ​എ അ​റി​യി​ച്ചു. കി​ഫ്ബി​യി​ൽ നി​ന്നാ​ണ് തു​ക അ​നു​വ​ദി​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് പാ​ല​ങ്ങ​ൾ വി​ഭാ​ഗ​ത്തി​ന് ന​ൽ​കി​യ​ത്. 2016 – 17-ലെ ​ബ​ഡ്ജ​റ്റി​ലാ​ണ് കി​ഫ്ബി പ​ദ്ധ​തി​യാ​യി പാ​ലം നി​ർ​മാ​ണം പ്ര​ഖ്യാ​പി​ച്ച​ത്.

കൊ​ണ്ടാ​ഴി ക​ണി​യാ​ർ​ക്കോ​ട് വി​ല്ലേ​ജു​ക​ളി​ലാ​യി 2.4142 ഹെ​ക്ട​ർ സ്ഥ​ല​മാ​ണ് ഏ​റ്റെ​ടു​ക്കാ​നു​ള്ള​ത്. ഇ​തി​നാ​യി റ​വ​ന്യൂ വ​കു​പ്പ് ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​ട്ടു​ണ്ട്.സ​ർ​വേ​ക്കും സാ​മൂ​ഹ്യ അ​വ​ബോ​ധ​ന പ​ഠ​ന​ത്തി​നു​മാ​യി ഇ​പ്പോ​ൾ അ​നു​വ​ദി​ച്ച തു​ക ഉ​പ​യോ​ഗി​ക്കും. തു​ക ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് തു​ട​ർ ന​ട​പ​ടി​ക​ൾ സ​ജീ​വ​മാ​ക്കാ​ൻ എം​എ​ൽ​എ യു.​ആ​ർ പ്ര​ദീ​പ് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ക​ത്ത് ന​ൽ​കി.

Related posts