അ​മ്മ​യു​ടെ കരുതൽ; പുലർച്ചെ മകന്ഭക്ഷണം ഒരുക്കിവച്ച് അമ്മ;  പ്ര​ചാ​ര​ണ പ​രി​പാ​ടിക്ക്  റോ​ബി​ന്‍ പീ​റ്റ​ര്‍ തുടക്കം കുറിക്കുന്നത് അമ്മയുടെ  അ​നു​ഗ്ര​ഹം  വാങ്ങിയശേഷം


കോ​ന്നി: ഏ​തു തെ​ര​ഞ്ഞെ​ടു​പ്പാ​യാ​ലും പ്ര​മാ​ടം റോ​ക്ക് വ്യൂ ​വീ​ട്ടി​ല്‍ തി​ര​ക്കാ​ണ്. റോ​ബി​ന്‍ പീ​റ്റ​ര്‍ സ്ഥാ​നാ​ര്‍​ഥി​യാ​ണെ​ങ്കി​ലും അ​ല്ലെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് രാ​വി​ലെ 7.30നു ​മു​മ്പ് ഈ ​അ​മ്മ മ​ക​നു​വേ​ണ്ടി ഭ​ക്ഷ​ണം ഒ​രു​ക്കി വി​ളി​ച്ചി​രി​ക്കും.

രാ​ത്രി ഏ​റെ വൈ​കി​യാ​ണ് കി​ട​ക്കു​ന്ന​തെ​ങ്കി​ലും ക്ഷ​മ​യോ​ടെ റോ​ബി​ന്‍ പീ​റ്റ​ര്‍ ഭ​ക്ഷ​ണ​മേ​ശ​യ്ക്ക​രി​കി​ലെ​ത്തും. ഭ​ക്ഷ​ണം ക​ഴി​ച്ച് അ​മ്മ​യു​ടെ അ​നു​ഗ്ര​ഹ​വും വാ​ങ്ങി​യാ​ണ് റോ​ബി​ന്റെ ഒ​രു ദി​വ​സം ആ​ഗ്ര​ഹി​ക്കു​ന്ന​ത്. കാ​ല്‍​നൂ​റ്റാ​ണ്ടാ​യി ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ജ​ന​പ്ര​തി​നി​ധി​യാ​ണെ​ങ്കി​ലും നി​യ​മ​സ​ഭ​യി​ലേ​ക്ക് റോ​ബി​ന് ഇ​ത് ക​ന്നി അ​ങ്ക​മാ​ണ്.

കോ​ന്നി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​ണ​ദ്ദേ​ഹം.പ​രേ​ത​നാ​യ പ​ത്രോ​സി​ന്‍റെയും മ​റി​യാ​മ്മ​യു​ടെ​യും മൂ​ത്ത​പു​ത്ര​ന്‍. ഭാ​ര്യ ആ​ഷ്‌​ലി, മ​ക്ക​ളാ​യ റെ​നീ​റ്റ, റി​റ്റ എ​ന്നി​വ​ര്‍ വി​ദേ​ശ​ത്താ​ണ്. രാ​വി​ലെ അ​മ്മ​യ്ക്കു​വേ​ണ്ടി​യാ​ണ് സ​മ​യ​മെ​ങ്കി​ല്‍ രാ​ത്രി എ​ത്ര വൈ​കി​യാ​ലും അ​താ​ത് ദി​വ​സ​ത്തെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ ഭാ​ര്യ​യെും മ​ക്ക​ളെ​യും അ​പ്‌​ഡേ​റ്റ് ചെ​യ്തു ന​ല്‍​കും.

വി​ദേ​ശ​ത്തു ന​ഴ്‌​സാ​യ ഭാ​ര്യ​യ്ക്ക് തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്ത് ഇ​വി​ടേ​ക്ക് എ​ത്താ​നാ​കി​ല്ല. എ​ന്നി​രു​ന്നാ​ലും അ​വ​ര്‍ അ​വി​ടെ ഇ​രു​ന്ന സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും ഭ​ര്‍​ത്താ​വി​നു​വേ​ണ്ടി പ്ര​ചാ​ര​ണ​ത്തി​ലാ​ണ്. സ​ഹോ​ദ​ര​നും കു​ടും​ബ​വും നാ​ട്ടി​ലു​ണ്ട്.

ഇ​ത്ത​വ​ണ പ്ര​ചാ​ര​ണ​രം​ഗം വ്യ​ത്യ​സ്ത​മാ​യി​രു​ന്നെ​ങ്കി​ലും തി​ക​ഞ്ഞ വി​ജ​യ​പ്ര​തീ​ക്ഷ​യി​ലാ​ണ് റോ​ബി​ന്‍. നാ​ല് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ കോ​ന്നി​യി​ല്‍ അ​ടൂ​ര്‍ പ്ര​കാ​ശി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നു ചു​ക്കാ​ന്‍ പി​ടി​ച്ച നേ​താ​വി​ന് പു​തി​യ ദൗ​ത്യം വെ​ല്ലു​വി​ളി​യാ​കി​ല്ലെ​ന്ന ഉ​റ​ച്ച വി​ശ്വാ​സ​മാ​ണു​ള്ള​ത്.

Related posts

Leave a Comment