കണ്ണില്ലാത്ത അരുംകൊല! ആ​ൽ​ഫൈ​നെ വ​ധി​ച്ച​തും സ​യ​നൈ​ഡ് ഉ​പ​യോ​ഗി​ച്ചെ​ന്ന് രാ​സ​പ​രി​ശോ​ധ​നാ​ഫ​ലം; മൂന്ന് കൊലപാതകങ്ങള്‍ നി​സം​ശ​യം തെ​ളി​ഞ്ഞു

കോ​ഴി​ക്കോ​ട്: കൂ​ട​ത്താ​യി കൊ​ല​പാ​ത​ക​പ​ര​ന്പ​ര​യി​ലെ മു​ഖ്യ​പ്ര​തി ജോ​ളി, ര​ണ്ടാം ഭ​ർ​ത്താ​വ് ഷാ​ജു​വി​ന്‍റെ ഒ​ന്ന​ര​വ​യ​സു​കാ​രി മ​ക​ൾ ആ​ൽ​ഫൈ​നെ കൊ​ല​പ്പെ​ടു​ത്തി​യ​തും സ​യ​നൈ​ഡ് ഉ​പ​യോ​ഗി​ച്ചെ​ന്ന് പ്രാ​ഥ​മി​ക രാ​സ​പ​രി​ശോ​ധ​നാ ഫ​ലം.

കോ​ഴി​ക്കോ​ട് റീ​ജ​ണ​ൽ കെ​മി​ക്ക​ൽ ലാ​ബ​റ​ട്ട​റി​യി​ൽ (ആ​ർ​സി​എ​ൽ) ന​ട​ത്തി​യ രാ​സ​പ​രി​ശോ​ധ​ന​യി​ൽ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​താ​യി അ​റി​യു​ന്നു.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക​കം വി​ശ​ദ​മാ​യ രാ​സ​പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് പോ​ലീ​സി​നു കൈ​മാ​റും. കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ലെ പൊ​ന്നാ​മ​റ്റ​ത്തി​ൽ കു​ടും​ബ​ക​ല്ല​റ​യി​ൽ​നി​ന്ന് പോ​ലീ​സ് ശേ​ഖ​രി​ച്ച മൃ​ത​ദേ​ഹ സാ​ന്പി​ളു​ക​ളി​ൽ ഒ​ന്നാ​ണ് കോ​ഴി​ക്കോ​ട് റീ​ജ​ണ​ൽ കെ​മി​ക്ക​ൽ ല​ബോ​റ​ട്ട​റി​യി​ൽ പ​രി​ശോ​ധി​ച്ച​ത്.

ആ​ൽ​ഫൈ​നു ശേ​ഷം സം​സ്ക​രി​ച്ച അ​മ്മ സി​ലി​യു​ടെ മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ത്തി​ൽ സ​യ​നൈ​ഡി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​താ​യി ക​ഴി​ഞ്ഞ​ദി​വ​സം ലാ​ബ് റി​പ്പോ​ർ​ട്ട് ല​ഭി​ച്ചി​രു​ന്നു.

ഇ​തോ​ടെ ജോ​ളി കൊ​ല​പ്പെ​ടു​ത്തി​യ ആ​റു​പേ​രി​ൽ ഭ​ർ​ത്താ​വ് റോ​യ് തോ​മ​സ്, ര​ണ്ടാം ഭ​ർ​ത്താ​വ് പൊ​ന്നാ​മ​റ്റം ഷാ​ജു​വി​ന്‍റെ ഭാ​ര്യ സി​ലി, ഒ​ന്ന​ര​വ​യ​സു​കാ​രി മ​ക​ൾ ആ​ൽ​ഫൈ​ൻ എ​ന്നി​വ​രെ സ​യ​നൈ​ഡ് ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് നി​സം​ശ​യം തെ​ളി​ഞ്ഞി​രി​ക്ക​യാ​ണ്.

റോ​യി​യു​ടെ മാ​താ​പി​താ​ക്ക​ളാ​യ പൊ​ന്നാ​മ​റ്റം ടോം ​തോ​മ​സ്, അ​ന്ന​മ്മ ടീ​ച്ച​ർ, അ​ന്ന​മ്മ​യു​ടെ സ​ഹോ​ദ​ര​ൻ മ​ഞ്ചാ​ടി മാ​ത്യു എ​ന്നി​വ​രു​ടെ രാ​സ​പ​രി​ശോ​ധ​നാ ഫ​ലം ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല.

ഇ​വ​രി​ൽ അ​ന്ന​മ്മ​യെ ഡോ​ഗ്കി​ൽ എ​ന്ന മാ​ര​ക​വി​ഷം പ്ര​യോ​ഗി​ച്ചും മ​റ്റു ര​ണ്ടു​പേ​രെ സ​യ​നൈ​ഡ് ന​ൽ​കി​യും കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പോ​ലീ​സ് കേ​സ്.

Related posts

Leave a Comment