വ​നി​താ ടി​ടി​ഇ​ക്കു നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം; മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ

കോ​ട്ട​യം: ട്രെ​യി​നി​ൽ വ​നി​താ ടി​ടി​ഇ​ക്കു നേ​രെ മ​ദ്യ​ല​ഹ​രി​യി​ൽ ലൈം​ഗി​ക അ​തി​ക്ര​മം കാ​ട്ടി​യ മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ. ഇ​ന്ന് ഉ​ച്ച​ക്ക് സെക്കന്തരാ​ബാ​ദ് തി​രു​വ​ന​ന്ത​പു​രം ശ​ബ​രി എ​ക്സ്പ്ര​സി​ലാ​യി​രു​ന്നു സം​ഭ​വം.

ട്രെ​യി​ൻ ചി​ങ്ങ​വ​നം അ​ടു​ക്കാ​റാ​യ​പ്പോ​ഴാ​ണ് റി​സ​ർ​വേ​ഷ​ൻ ക​മ്പാ​ർ​ട്മെ​ന്‍റി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ടി​ടി​ഇ​ക്കു​നേ​രെ ഇ​യാ​ൾ അ​തി​ക്ര​മം ന​ട​ത്തി​യ​ത്.

ട്രെ​യി​നി​ൽ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഗോ​കു​ൽ തി​ല​ക് വി​വ​രം അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്നു കോ​ട്ട​യം റെ​യി​ൽ​വേ പോ​ലീ​സ് തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment