രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ 18,000 റ​ണ്‍​സ് എ​ന്ന നേ​ട്ട​ത്തി​ല്‍ ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍​മ

​ഈ ക​ല​ണ്ട​ര്‍ വ​ര്‍​ഷ​ത്തി​ല്‍ 1000 ഏ​ക​ദി​ന റ​ണ്‍​സ് എ​ന്ന നേ​ട്ട​വും രോ​ഹി​ത് ഇ​ന്ന​ലെ പി​ന്നി​ട്ടു. ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഇ​ന്നിം​ഗ്‌​സി​ല്‍ 31 റ​ണ്‍​സ് തി​ക​ച്ച​തോ​ടെ​യാ​ണ് 1000 റ​ണ്‍​സ് രോ​ഹി​ത് പി​ന്നി​ട്ട​ത്.

2023ല്‍ 1000 ​ഏ​ക​ദി​ന റ​ണ്‍​സ് തി​ക​യ്ക്കു​ന്ന മൂ​ന്നാ​മ​ത് മാ​ത്രം ബാ​റ്റ​റാ​ണ് രോ​ഹി​ത്. രോ​ഹി​ത്തി​ന്‍റെ സ​ഹ ഓ​പ്പ​ണ​ര്‍ ശു​ഭ്മാ​ന്‍ ഗി​ല്‍ (1334), ശ്രീ​ല​ങ്ക​യു​ടെ പ​തും നി​സാ​ങ്ക (1062) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് ഈ ​ക​ല​ണ്ട​ര്‍ വ​ര്‍​ഷം ഇ​തു​വ​രെ 1000 ഏ​ക​ദി​ന റ​ണ്‍​സ് സ്വ​ന്ത​മാ​ക്കി​യ​ത്. ഇ​തി​നി​ടെ ഏ​ക​ദി​ന​ത്തി​ല്‍ 10,500 റ​ണ്‍​സും രോ​ഹി​ത് തി​ക​ച്ചു.

രോ​ഹി​ത് 18000

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ 87 റ​ണ്‍​സ് ഇ​ന്നിം​ഗ്‌​സി​നി​ടെ രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ല്‍ 18,000 റ​ണ്‍​സ് എ​ന്ന നേ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍​മ​യെ​ത്തി. 101 പ​ന്തി​ല്‍​നി​ന്നാ​യി​രു​ന്നു രോ​ഹി​ത്തി​ന്‍റെ 87 റ​ണ്‍​സ് പ്ര​ക​ട​നം.

457 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നാ​ണ് രോ​ഹി​ത് 18,000 റ​ണ്‍​സ് തി​ക​ച്ച​ത്. സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​ര്‍ (34,357), വി​രാ​ട് കോ​ഹ്‌​ലി (26,121), രാ​ഹു​ല്‍ ദ്രാ​വി​ഡ് (24,208), സൗ​ര​വ് ഗാം​ഗു​ലി (18,575) എ​ന്നി​വ​രാ​ണ് 18,000+ റ​ണ്‍​സ് ക്ല​ബ്ബി​ല്‍ ഉ​ള്ള മ​റ്റ് ഇ​ന്ത്യ​ക്കാ​ര്‍.

 

Related posts

Leave a Comment