കെ​എ​സ്ആ​ർ​ടി​സി കൊ​മേ​ഴ്സ്യ​ൽ വി​ഭാ​ഗ​ത്തി​ന് പു​തി​യ ചു​മ​ത​ല​ക​ൾ​ക്കൂ​ടി ഏ​ർ​പ്പെ​ടു​ത്തി സി ​എം​ഡി ബി​ജു പ്ര​ഭാ​ക​ര​ൻ

ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടിസിയി​ലെ കോ​മേ​ഴ്സ്യ​ൽ വി​ഭാ​ഗ​ത്തി​ന് നി​ല​വി​ലു​ള്ള​തി​ന് പു​റ​മേ മ​റ്റ് ചു​മ​ത​ല​ക​ളും ഉ​ത്ത​ര​വാ​ദി​ത്വ​വും ഏ​ർ​പ്പെ​ടു​ത്തി സി ​എം​ഡി ബി​ജു പ്ര​ഭാ​ക​ര​ന്‍റെ ഉ​ത്ത​ര​വ്.​എ​സ്റ്റേ​റ്റ് ഓ​ഫീ​സ​ർ, സി ​ടി ഒ – ​ഇ​ൻ​ചാ​ർ​ജ്ജ് എ​ന്നി​വ​ർ​ക്കാ​ണ് അ​ധി​ക ചു​മ​ത​ല​ക​ൾ.

പു​തി​യ വ​രു​മാ​ന​മാ​ർ​ഗ്ഗ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും പ​ര​മാ​വ​ധി തു​ക നേ​ടു​ക​യു​മാ​ണ് ല​ക്ഷ്യം. മാ​ത്ര​മ​ല്ല പൊ​തു​ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ നി​ന്നും വ്യ​തി​ച​ലി​ച്ച് മ​റ്റ് മേ​ഖ​ല​ക​ളി​ലേ​ക്ക് മാ​റു​ക​യെ​ന്ന ല​ക്ഷ്യ​വും ഇ​തി​ന് പി​ന്നി​ലു​ണ്ട്. ഒ​റ്റ നോ​ട്ട​ത്തി​ൽ പു​തി​യ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ ന​ല്കി അ​ടു​ക്കും ചി​ട്ട​യും ഉ​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​വും പു​തി​യ ഉ​ത്ത​ര​വി​ന് പി​ന്നി​ലു​ണ്ട്.

ഭൂ​മി സം​ബ​ന്ധ​മാ​യ രേ​ഖ​ക​ൾ സൂ​ക്ഷി​ക്കു​ക​യും അ​വ കൈ​കാ​ര്യം ചെ​യ്യു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യേ​ണ്ട​ത് ഇ​നി എ​സ്‌​റ്റേ​റ്റ് ഓ​ഫീ​സ​റാ​ണ്.​ആ​ദാ​യ​നി​കു​തി, കെ​ട്ടി​ട നി​കു​തി എ​ന്നി​വ​യും കൃ​ത്യ​മാ​യി അ​ട​യ്ക്ക​ണം. വൈ​ദ്യു​തി ചാ​ർ​ജ്, വാ​ട്ട​ർ ചാ​ർ​ജ് എ​ന്നി​വ​യും അ​ട​യ്ക്കേ​ണ്ട​ത് എ​സ്റ്റേ​റ്റ് ഓ​ഫീ​സ​റു​ടെ ചു​മ​ത​ല​യാ​ണ്.

കെ​ട്ടി​ട​ങ്ങ​ൾ വാ​ട​ക​യ്ക്ക് കൊ​ടു​ക്കേ​ണ്ട​തും വാ​ട​ക കൃ​ത്യ​മാ​യി പ​രി​ക്കു​ക​യും വേ​ണം.പു​തി​യ ക​രാ​റു​ക​ളി​ലും എ​ഗ്രി​മെ​ന്‌റുക​ളി​ലും ഏ​ർ​പ്പെ​ടേ​ണ്ട​തും കാ​ലാ​വ​ധി ക​ഴി​ഞ്ഞ​ത് പു​തു​ക്കേ​ണ്ട​തും, വേ​ണ്ടിവ​ന്നാ​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ ക​രാ​ർ അ​വ​സാ​നി​പ്പി​ക്കാ​നു​മു​ള്ള മു​ഴു​വ​ൻ ചു​മ​ത​ല​യും എ​സ്‌​റ്റേ​റ്റ് ഓ​ഫീ​സ​ർ​ക്കാ​ണ്.

ടെ​ൻ​ഡ​റു​ക​ൾ ത​യാ​റാ​ക്കേ​ണ്ട​തും ഓ​രേ​ന്നി​ന്‍റെ​യും മൂ​ല്യം നി​ശ്ച​യി​ക്കേ​ണ്ട​തും ടെ​ൻ​ഡ​റു​ക​ളും ക​രാ​റു​ക​ളും കൊ​ടു​ക്കേ​ണ്ട​തും ന​ട​പ്പാ​ക്കേ​ണ്ട​തും സി​ടി​ഒ ഇ​ൻ​ചാ​ർ​ജി​ന്‍റെ ചു​മ​ത​ല​യാ​യി​രി​ക്കും. മാ​ർ​ക്ക​റ്റ് വി​ക​സി​പ്പി​ക്കേ​ണ്ട​തും പ​തി​യ വ​രു​മാ​ന മേ​ഖ​ല​ക​ൾ ക​ണ്ടെ​ത്തേ​ണ്ട​തും പു​തി​യ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ​പ്പെ​ടും.​പു​തി​യ ബി​സി​ന​സ് ആ​ശ​യ​ങ്ങ​ൾ വി​ക​സി​പ്പി​ച്ചെ​ടു​ക്ക​ണം.

അ​വ​യു​ടെ സാ​ധ്യ​താ പ​ഠ​നം ന​ട​ത്തി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്ക​ണം ലോ​ജി​സ്റ്റി​ക്സി​ന്‍റെ​യും കൊ​റി​യ​ർ സ​ർ​വീ​സി​ന്‍റെ​യും ചു​മ​ത​ല​യും വ​ഹി​ക്ക​ണം.

Related posts

Leave a Comment