പൊളിച്ചടുക്കൽ തീരുന്നില്ല;  കെ​എ​സ്ആ​ർ​ടിസി ​വി​ജി​ല​ൻ​സ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​റെ മാ​റ്റി; ക​ൺ​ട്രോ​ൾ റൂം ​നി​ർ​ത്ത​ലാ​ക്കി

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ ടി ​സി​യി​ലെ വി​ജി​ല​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എം.​ടി.​സു​കു​മാ​ര​നെ സ്ഥാ​ന​ത്തു നി​ന്നും നീ​ക്കം ചെ​യ്തു. പെ​ൻ​ഷ​ൻ ആന്‍റ് ഓ​ഡി​റ്റ് വി​ഭാ​ഗ​ത്തി​ൽ ഡ​പ്യൂ​ട്ടി ചീ​ഫ് അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​റാ​യാ​ണ് പ​ക​രം നി​യ​മ​നം ന​ല്കി​യി​രി​ക്കു​ന്ന​ത്.​

ഭ​ര​ണ വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൻ​സാ​രി​യ്ക്കാ​ണ് വി​ജി​ല​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​ടെ അ​ധി​ക ചു​മ​ത​ല ന​ല്കി​യി​രി​ക്കു​ന്ന​ത്.

ഇ​ട​ത്ത​രം ജീ​വ​ന​ക്കാ​രു​ടെ​യും കീ​ഴ്‌​ത്ത​ട്ടി​ലെ​യും ജീ​വ​ന​ക്കാ​രു​ടെ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ സം​ബ​ന്ധി​ച്ച അ​ധി​കാ​രം കൂ​ടി വി​ജി​ല​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​ടെ അ​ധി​ക ചു​മ​ത​ല​യു​ള്ള മു​ഹ​മ്മ​ദ് അ​ൻ​സാ​രി​ക്ക് ന​ല്കി​യി​ട്ടു​ണ്ട്.

വി​ര​മി​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​നും പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ങ്ങ​ളും സ​മ​യ​ബ​ന്ധി​ത​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് വി​ജി​ല​ൻ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തു നി​ന്നും എം.​ടി.​സു​കു​മാ​ര​നെ മാ​റ്റി​യ​തെ​ന്നാ​ണ് സി​എം​ഡി​യു​ടെ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

പെ​ൻ​ഷ​ൻ ആ​ന്‍റ് ഓ​ഡി​റ്റ് വി​ഭാ​ഗ​ത്തി​ൽ ഡെ​പ്യൂ​ട്ടി ചീ​ഫ് അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഓ​ഫീ​സ​ർ എം.​എ​സ്.​ബി​ന്ദു​വി​നെ ആ ​ചു​മ​ത​ല​യി​ൽ നി​ന്നൊ​ഴി​വാ​ക്കി, അ​തേ വി​ഭാ​ഗ​ത്തി​ൽ ത​ന്നെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​റാ​യി തു​ട​രാ​നും ഉ​ത്ത​ര​വ് ന​ല്കി.

ക​ൺ​ട്രോ​ൾ റൂം ​നി​ർ​ത്ത​ലാ​ക്കി
ചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ ടി ​സി യു​ടെ ചീ​ഫ് ഓ​ഫീ​സി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ക​ൺ​ട്രോ​ൾ റൂം ​നി​ർ​ത്ത​ലാ​ക്കി. പ​ക​രം ഓ​പ്പ​റേ​ഷ​ണ​ൽ ക​ൺ​ട്രാ​ൾ സെ​ന്‍റർ (ഒ ​സി സി ) ​ആ​രം​ഭി​ച്ചു.​

ഒ സി ​സി യി​ൽ വി​ളി​ക്കു​ന്ന​തി​ന് ടോ​ൾ ഫ്രീ ​ന​മ്പ​രാ​യി​രി​ക്കും. ​കെ എ​സ് ആ​ർ ടി ​സി യി​ലെ ഓ​ൺ​ലൈ​ൻ റി​സ​ർ​വേ​ഷ​ൻ, പോ​ർ​ട്ട​ൽ, പ​രാ​തി​ക​ൾ, റീ​ഡ്ര​സ്സ​ൽ കാ​ൾ​സ് എ​ന്നി​വ ഒ ​സി സി ​യു​ടെ ചു​മ​ത​ല​യാ​ണ്.

 

Related posts

Leave a Comment