“അള്ള് രാമേന്ദ്രന്മാർ’ പിടിയിൽ ; കെഎ​സ്​ആ​ർടിസി ബ​സു​ക​ൾ​ പഞ്ചറാക്കിയ സ്വ​കാ​ര്യ ബ​സു​ട​മ​യ​ട​ക്കം ര​ണ്ട് പേർ പോലീസ് പിടിയിൽ

അ​തി​ര​പ്പി​ള്ളി: കെഎ​സ്​ആ​ർടിസി ബ​സു​ക​ൾ​ക്ക് അ​ള്ള് വ​ച്ച സം​ഭ​വ​ത്തി​ൽ സ്വ​കാ​ര്യ ബ​സു​ട​മ​യ​ട​ക്കം ര​ണ്ട് പേ​രെ മ​ല​ക്ക​പ്പാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​

മ​ല​ക്ക​പ്പാ​റ​യി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബ​സു​ക​ൾ​ക്ക് അ​ള്ള് വ​ച്ച മ​ല​ക്ക​പ്പാ​റ സ്വ​ദേ​ശി പ്ര​ദീ​പ് (23), ഈ ​റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ട​മ വെ​ട്ടി​ക്കു​ഴി വാ​ക​പ്പ​റ​ന്പി​ൽ ജേ​ക്ക​ബ് (57) എ​ന്നി​വ​രെ​യാ​ണ് എ​സ്.​ഐ. ടി.​ബി. മു​ര​ളീ​ധ​ര​നും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.​

ഈ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന കെഎ​സ്ആ​ർടിസി ബ​സു​ക​ളും ചാ​ല​ക്കു​ടി വാ​ൽ​പ്പാ​റ സ്വ​കാ​ര്യ ബ​സു​ക​ളും ത​മ്മി​ൽ സ​മ​യ​ക്ര​മ​ത്തെ ചൊ​ല്ലി നേ​ര​ത്തെ ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു.​

ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണോ അ​ള്ള് വ​ച്ച് ട​യ​ർ പ​ഞ്ച​റാ​ക്ക​ൽ എ​ന്ന് സം​ശ​യ​മു​ണ്ടാ​യി​രു​ന്നു.​ ഈ​യി​ടെ ചാ​ല​ക്കു​ടി​യി​ൽ നി​ന്ന് മ​ല​ക്ക​പ്പാ​റ​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന കെഎ​സ്ആ​ർടിസി ബ​സു​ക​ൾ മ​ല​ക്ക​പ്പാ​റ​യി​ൽ പാ​ർ​ക്ക് ചെ​യ്ത ശേ​ഷം വീ​ണ്ടും ചാ​ല​ക്കു​ടി​യി​ലേ​ക്ക് സ​ർ​വീ​സ് തു​ട​ങ്ങു​ന്പോ​ൾ പ​ഞ്ച​റാ​കു​ക​യാ​യി​രു​ന്നു.

​ര​ണ്ടാ​ഴ്ച്ച​ക്കു​ള്ളി​ൽ നാ​ല് വ​ട്ട​മാ​ണ് ബ​സു​ക​ൾ ട​യ​ർ പ​ഞ്ച​റാ​യി വ​ഴി​യി​ൽ കു​ടു​ങ്ങി​യ​ത്.​ പ്ലാ​സ്റ്റി​ക്ക് കു​പ്പി​യു​ടെ അ​ട​പ്പു​ക​ളി​ൽ ആ​ണി​ക​ൾ വ​ച്ചു​ണ്ടാ​ക്കി​യ അ​ള്ളു​ക​ൾ ക​യ​റി​യാ​ണ് എ​ല്ലാ ത​വ​ണ​യും ട​യ​റു​ക​ൾ പ​ഞ്ച​റാ​യി​രു​ന്ന​ത്.

​ഇ​ത് മ​ന​പൂ​ർ​വ്വ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തോ​ടെ​ ചാ​ല​ക്കു​ടി കെഎ​സ്ആ​ർ​ടിസി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു.​ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ബ​സി​ന് അ​ള്ളു വ​ച്ച പ്ര​ദീ​പ് അ​റ​സ്റ്റി​ലാ​യ​ത്.​

ത​മി​ഴ്നാ​ട് ഫോ​റ​സ്റ്റ് ചെ​ക്ക് പോ​സ്റ്റി​ലെ സിസി​ടിവി ക്യാ​മ​റി​യി​ലെ ദൃ​ശ്യ​ങ്ങ​ളി​ൽ പ്ര​തി പ്ര​ദീ​പ് ബ​സി​ന് സ​മീ​പം ന​ട​ക്കു​ന്ന​താ​യി കാ​ണു​ന്നു​ണ്ട്.​ തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​ദീ​പ് കു​റ്റം സ​മ്മ​തി​ച്ചു.​
ഈ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സു​ട​മ ജേ​ക്ക​ബ് പ​ണം ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ​തി​നാ​ലാ​ണ് അ​ള്ള് വ​ച്ച​തെ​ന്ന് പ്ര​ദീ​പ് സ​മ്മ​തി​ച്ചു.​ ഇ​തെ തു​ട​ർ​ന്നാ​ണ്് ജേ​ക്ക​ബ്ബി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.​മ​ല​ക്ക​പ്പാ​റ എഎ​സ്​ഐ എ.​എം. അ​ബ്ദു​ൾ ഖാ​ദ​ർ, ഇ​ന്‍റ​ലി​ജ​ന്‍റ്സ് എ.​എ​സ്.​ഐ. യു.​പി. ഷി​ബു,സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ കെ.​സി. നാ​ഗേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ​കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍റ് ചെ​യ്തു.

Related posts

Leave a Comment