കൊ​ല്ലം- തേ​നി ദേ​ശീ​യ​പാ​ത​യി​ൽ കെഎസ്ആ​ർ​ടി​സി ബ​സും ബു​ള്ള​റ്റും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വിന് ദാരുണാന്ത്യം

ചാ​രും​മൂ​ട്: കൊ​ല്ലം- തേ​നി ദേ​ശീ​യ​പാ​ത​യി​ൽ കെഎസ്ആ​ർ​ടി​സി വേ​ണാ​ട് ബ​സും ബു​ള്ള​റ്റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബു​ള്ള​റ്റ് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. കൊ​ല്ലം കി​ളി​കൊ​ല്ലൂ​ർ ശാ​സ്താ​ന​ഗ​ർ ശാ​ലോം വീ​ട്ടി​ൽ ജോ​ണ്‍ ഹാ​രി​സ് (21) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ 7 .30 ഓ​ടെ ചാ​രും​മൂ​ടി​നും താ​മ​ര​ക്കു​ള​ത്തി​നു​മി​ട​യി​ൽ ഗു​രു​നാ​ഥ​ൻ കു​ള​ങ്ങ​ര​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ചാ​രും​മൂ​ട് ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ജോ​ണ്‍ ഹാ​രി​സ് സ​ഞ്ച​രി​ച്ച ബു​ള്ള​റ്റ് കൊ​ല്ലം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ക​ഐ​സ്ആ​ർ​ടി​സി വേ​ണാ​ട് ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബു​ള്ള​റ്റ് ബ​സി​ന​ടി​യി​ൽ​പ്പെ​ട്ടു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ജോ​ണ്‍ ഹാ​രി​സി​നെ ക​റ്റാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. നൂ​റ​നാ​ട് പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts