പ്രായം കുറഞ്ഞ പെണ്ണിനെ കണ്ടപ്പോള്‍ തൈക്കിളവന് സഹിച്ചില്ല ! 16കാരിയെ വിവാഹം കഴിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് ആദ്യ ഭാര്യ കൊടുത്തത് എട്ടിന്റെ പണി

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ മധ്യവയസിലെത്തിയവര്‍ വിവാഹം കഴിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഇത്തരം വിവാഹം നിയമവിധേയമല്ലെങ്കിലും പല സ്ഥലങ്ങളിലും ഇത് നിര്‍ബാധം തുടരുകയാണ്. തന്നെ വഞ്ചിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച മധ്യവയ്‌സ്‌കനെതിരേ ആദ്യ ഭാര്യ പരാതി നല്‍കി. കര്‍ണാടകയിലെ ചാമരാജ നഗര്‍ സ്വദേശിയായ 44കാരന്‍ രവിശങ്കറാണ് കഥാനായകന്‍.

ഗുണ്ടല്‍ പേട്ടില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറായ ഇദ്ദേഹം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് 16 വയസ്സുകാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. രഹസ്യമായിട്ടായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. എന്നാല്‍ ഇക്കാര്യം യാദൃശ്ചികമായി രവിശങ്കറിന്റെ ഭാര്യ അറിയുവാന്‍ ഇടയായി. രവിശങ്കര്‍ തന്നെ ചതിക്കുകയാണെന്ന് മനസ്സിലാക്കിയ ആദ്യ ഭാര്യ ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയും ചെയ്തു.

 

Related posts