ജീ​വ​ന​ക്കാ​രി​ല്ല: കെ​എ​സ്ആ​ർ​ടി​സി​യി​ൽ സ​ർ​വീ​സ് റ​ദ്ദാ​ക്ക​ലും വ​രു​മാ​ന ന​ഷ്ട​വും വ​ർ​ധി​ക്കു​ന്നു

 

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യി​ൽ ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വം മൂ​ലം ബ​സ് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കേ​ണ്ടി​വ​രു​ന്നു. ഇ​തു മൂ​ലം വ​രു​മാ​ന​ത്തി​ൽ കാ​ര്യ​മാ​യ ന​ഷ്ടം ഉ​ണ്ടാ​കു​ന്നു.

ദ​ക്ഷി​ണ​മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ 150 ല​ധി​കം സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദ് ചെ​യ്യേ​ണ്ടി വ​ന്ന​ത്. ലാ​ഭ​ക​ര​മാ​യ സ​ർ​വീ​സു​ക​ളു​ടെ പ​ട്ടി​ക​യി​ൽ​പ്പെ​ടു​ന്ന എ, ​ബി വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട സ​ർ​വീ​സു​ക​ളും മു​ട​ങ്ങി .

എ​ന്നാ​ൽ ലാ​ഭ​ക​ര​മ​ല്ലാ​ത്ത സ​ർ​വീ​സു​ക​ൾ അ​യ​ച്ച​താ​യും ക​ണ്ടെ​ത്തി.സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കാ​തി​രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ദ​ക്ഷി​ണ​മേ​ഖ​ല എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ യൂ​ണി​റ്റ് അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ല്കി.

ഓ​പ്പേ​റേ​റ്റിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ കൊ​ണ്ട് നി​ർ​ബ​ന്ധ​മാ​യും 20 ഫി​സി​ക്ക​ൽ ഡ്യൂ​ട്ടി ചെ​യ്യി​ക്ക​ണം. 2019 -ൽ ​ഓ​പ്പ​റേ​റ്റ് ചെ​യ്തി​രു​ന്ന​തും എ, ​ബി, പൂ​ളി​ൽ​പ്പെ​ടു​ന്ന​തു​മാ​യ ഷെ​ഡ്യൂ​ളു​ക​ൾ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും റ​ദ്ദാ​ക്ക​രു​ത്.

യൂ​ണി​റ്റു​ക​ളി​ൽ പ്ര​തി​ദി​നം അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്ന് അ​ടു​ത്ത ദി​വ​സ​ത്തെ ഷെ​ഡ്യൂ​ളു​ക​ൾ ന​ട​ത്തു​ന്ന​തി​ന് ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്ത​ണം. ല​ഭ്യ​മാ​യ ജീ​വ​ന​ക്കാ​രെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പെ​ടു ത്തി ​സ​ർ​വീ​സു​ക​ൾ മു​ട​ക്ക​മി​ല്ലാ​തെ ന​ട​ത്ത​ണം.

ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​ണ്ടെ​ങ്കി​ൽ ആ ​ഷെ​ഡ്യൂ​ളു​ക​ൾ ജീ​വ​ന​ക്കാ​ർ അ​ധി​ക​മു​ള്ള ഡി​പ്പോ​ക​ളി​ലേ​യ്ക്ക് മാ​റ്റു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ല്കി​യി​ട്ടു​ണ്ട്.


Related posts

Leave a Comment