ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി​യ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​ർ​ക്ക് സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ന് ക​ള​മൊ​രു​ങ്ങു​ന്നു


പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: പ​ത്ത് വ​ർ​ഷ​ത്തി​നുശേ​ഷം ശ​മ്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി​യ കെ​എ​സ്ആ​ർ​ടി​സി​യി​ൽ ജീ​വ​ന​ക്കാ​രു​ടെ സ്ഥാ​ന​ക്ക​യ​റ്റ​ത്തി​നും ക​ള​മൊ​രു​ങ്ങു​ന്നു.

2018-ലാ​ണ് അ​വ​സാ​ന​മാ​യി ജീ​വ​ന​ക്കാ​ർ​ക്ക് സ്ഥാ​ന​ക്ക​യ​റ്റം അ​നു​വ​ദി​ച്ച​ത്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ​ന്ന കാ​ര​ണ​ത്താ​ൽ അ​ഞ്ചു വ​ർ​ഷ​മാ​യി സ്ഥാ​ന​ക്ക​യ​റ്റം നി​ർ​ത്തി വ​ച്ചി​രി​ക്ക​യാ​യി​രു​ന്നു.

2022 ജ​നു​വ​രി 13 -ന് ​അം​ഗീ​കൃ​ത തൊ​ഴി​ലാ​ളി സം​ഘ​ട​ന പ്ര​തി​നി​ധി​ക​ളു​മാ​യു​ണ്ടാ​ക്കി​യ സേ​വ​ന-​വേ​ത​ന ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​പ്പോ​ൾ സ്ഥാ​ന​ക​യ​റ്റം ന​ട​പ്പാ​ക്കു​ന്ന​ത്.

ഓ​പ്പ​റേ​റ്റിം​ഗ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ഡ്രൈ​വ​ർ, സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ, ഇ​ൻ​സ്പെ​ക്ട​ർ , വ​ർ​ക്ക് ഷോ​പ്പി​ലെ മെ​ക്കാ​നി​ക്കു​ക​ൾ, ഓ​ഫീ​സു​ക​ളി​ലെ​സ്പെ​ഷ്യ​ൽ അ​സി​സ്റ്റ​ന്‍റു മാ​ർ തു​ട​ങ്ങി​യ വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടെ സ്ഥാ​ന​ക​യ​റ്റ പ​ട്ടി​ക​യാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഈ ​സീ​നി​യോ​റി​റ്റി പ​ട്ടി​ക​യെ​ക്കു​റി​ച്ചു​ള്ള പ​രാ​തി​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും 24 – ന് ​മു​മ്പ് ബോ​ധി​പ്പി​ക്കാ​നും ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​സ​ര​മു​ണ്ട്.

73 സെ​ല​ക്ഷ​ൻ ഗ്രേ​ഡ് മെ​ക്കാ​നി​ക്കു​ക​ൾ​ക്ക് (ആ​ട്ടോ ) ചാ​ർ​ജ് മാ​ൻ​മാ​രാ​യി പ്ര​മോ​ഷ​ൻ ന​ല്കു​ക​യും 42 ചാ​ർ​ജു മാ​ൻ​മാ​രെ സ്ഥ​ലം മാ​റ്റു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ട​യർ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ര​ണ്ടു മെ​ക്കാ​നി​ക്കു ക​ൾ​ക്ക് സ്ഥാ​ന​ക​യ​റ്റ​വും 12 പേ​ർ​ക്ക് സ്ഥ​ലം മാ​റ്റ​വും ബ്ലാ​ക്ക് സ്മി​ത്ത് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 6 പേ​ർ​ക്ക് സ്ഥാ​ന​ക്ക​യ​റ്റ​വും 17 പേ​ർ​ക്ക് സ്ഥ​ലം മാ​റ്റ​വും ന​ല്കി കൊ​ണ്ട് ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​റ​ങ്ങി.

സൂ​പ്ര​ണ്ടു​മാ​രാ​യി സ്ഥാ​ന​ക​യ​റ്റ​ത്തി​ന് 122 സ്പെ​ഷ്യ​ൽ അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഹെ​ഡ് വെ​ഹി​ക്കി​ൾ സൂ​പ്പ​ർ ത​സ്തി​ക​യി​ലേ​യ്ക്ക് 27 പേ​രു​ടെ​യും സ്പെ​ഷ്യ​ൽ ഗ്രേ​ഡ് ഡ്രൈ​വ​ർ​മാ​രി​ൽ 198 പേ​രു​ടെ​യും പ​ട്ടി​ക ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യി സ്ഥാ​ന​ക​യ​റ്റ​ത്തി​ന് സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ​മാ​രു​ടെ​യും സ്‌​റ്റേ​ഷ​ൻ മാ​സ്റ്റ​റാ​യി സ്ഥാ​ന​ക​യ​റ്റ​ത്തി​ന് ക​ണ്ട​ക്ട​ർ​മാ​രു​ടെ​യും സീ​നി​യോ​റി​റ്റി പ​ട്ടി​ക​യും ഉ​ട​ൻ പ്ര​സി​ദ്ധീ​ക​രി​ക്കും.

Related posts

Leave a Comment