ആഴ്ചയില്‍ ആറു ദിവസവും ജോലിക്കെത്തണം! കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍, കണ്ടക്ടര്‍ തസ്തികകളില്‍ ജോലി ചെയ്യുന്ന 5000 പേര്‍ക്ക് വീടിനടുത്തുള്ള യൂണിറ്റുകളിലേക്ക് സ്ഥലംമാറ്റം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ കൂ​​​ട്ട സ്ഥ​​​ലം​​​മാ​​​റ്റം. ഡ്രൈ​​​വ​​​ർ, ക​​​ണ്ട​​​ക്ട​​​ർ ത​​​സ്തി​​​ക​​​കളിൽ ജോ​​​ലി ചെ​​​യ്യു​​​ന്ന 5000 ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കാ​​​ണ് വീ​​​ടി​​​ന​​​ടു​​​ത്തു​​​ള്ള യൂ​​​ണി​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് സ്ഥ​​​ലം​​​മാ​​​റ്റം ന​​​ൽ​​​കു​​​ന്ന​​​ത്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ക​​​ര​​​ട് പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പ​​​ട്ടി​​​ക സം​​​ബ​​​ന്ധി​​​ച്ച ആ​​​ക്ഷേ​​​പ​​​ങ്ങ​​​ൾ അ​​​ടു​​​ത്ത മാ​​​സം പ​​​ത്തു വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം.

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ സിം​​​ഗി​​​ൾ ഡ്യൂ​​​ട്ടി സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ജീ​​​വ​​​ന​​​ക്കാ​​​ർ ആ​​​ഴ്ച​​​യി​​​ൽ ആ​​​റു ദി​​​വ​​​സ​​​വും ജോ​​​ലി​​​ക്കെ​​​ത്തേ​​​ണ്ട​​​തു​​​ണ്ട്. ഇ​​​തി​​​നു സ​​​ഹാ​​​യ​​​ക​​​മാ​​​യ രീ​​​തി​​​യി​​​ലു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണ​​​മാ​​​ണ് സ്ഥ​​​ലം​​​മാ​​​റ്റ​​​ത്തി​​​ലൂ​​​ടെ ന​​​ട​​​പ്പി​​​ൽ വ​​​രു​​​ത്തു​​​ന്ന​​​ത്. കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ലൊ​​​രു ന​​​ട​​​പ​​​ടി.

പൊ​​​തു​​​സ്ഥ​​​ലം​​​മാ​​​റ്റ പ​​​ട്ടി​​​ക​​​യു​​​ടെ മാ​​​തൃ​​​ക​​​യി​​​ലാ​​​ണ് ന​​​ട​​​പ​​​ടി​​​ക്ര​​​മം. ആ​​​ക്ഷേ​​​പം ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ക​​​ര​​​ട് പ​​​ട്ടി​​​ക​​​യാ​​​ണ് ശ​​​നി​​​യാ​​​ഴ്ച പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്. അ​​​ച്ച​​​ട​​​ക്ക ന​​​ട​​​പ​​​ടി നേ​​​രി​​​ടു​​​ന്ന​​​വ​​​രെ പ​​​ട്ടി​​​ക​​​യി​​​ൽ നി​​​ന്നും ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ത്ത​​​ര​​​ക്കാ​​​ർ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​ക്കാ​​​ര്യം ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് അ​​​റി​​​യി​​​ക്കാം. എ​​​ല്ലാ യൂ​​​ണി​​​റ്റു​​​ക​​​ളി​​​ലും നോ​​​ട്ടീ​​​സ് ബോ​​​ർ​​​ഡി​​​ൽ ക​​​ര​​​ട് പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് എം​​​ഡി ടോ​​​മി​​​ൻ ത​​​ച്ച​​​ങ്ക​​​രി ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശ​​​വും ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

മാ​​​തൃ​​​യൂ​​​ണി​​​റ്റി​​​ലേ​​​ക്കു മാ​​​റ്റം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും മ​​​റ്റു യൂ​​​ണി​​​റ്റു​​​ക​​​ളി​​​ലേ​​​ക്കുമാ​​​റാ​​​ൻ ആ​​​ഗ്ര​​​ഹ​​​മു​​​ള്ള​​​വ​​​ർ​​​ക്ക് വീ​​​ണ്ടും അ​​​പേ​​​ക്ഷ ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യും. ക​​​ണ്ട​​​ക്ട​​​ർ​​​മാ​​​രി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും തെ​​​ക്ക​​​ൻ ജി​​​ല്ല​​​കളി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​രും ഡ്രൈ​​​വ​​​ർ​​​മാ​​​രി​​​ൽ ഭൂ​​​രി​​​പ​​​ക്ഷം വ​​​ട​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​രു​​​മാ​​​ണ്. ഇ​​​ക്കാ​​​ര​​​ണ​​​ത്താ​​​ൽ ഇ​​​വ​​​രെ ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി വി​​​ന്യ​​​സി​​​ക്കാ​​​നു​​​ള്ള ശ്ര​​​മം മാ​​​നേ​​​ജ്മെ​​​ന്‍റ് ഏ​​​റെ​​​ക്കാ​​​ല​​​മാ​​​യി ന​​​ട​​​ത്തു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു.

കാ​​​ല​​​ങ്ങ​​​ളാ​​​യി തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​ന​​​ക​​​ളാ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ സ്ഥ​​​ലം​​​മാ​​​റ്റ പ്ര​​​ക്രി​​​യ നി​​​യ​​​ന്ത്രി​​​ച്ചി​​​രു​​​ന്ന​​​ത്. പു​​​തി​​​യ സ​​​ന്പ്ര​​​ദാ​​​യം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ യൂ​​​ണി​​​യ​​​ൻ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ നി​​​ന്നും സ്ഥ​​​ല​​​മാ​​​റ്റ പ​​​ട്ടി​​​ക ത​​​യാ​​​റാ​​​ക്കു​​​ന്ന പ​​​തി​​​വു സ​​​ന്പ്ര​​​ദാ​​​യ​​​ത്തി​​​ന് അ​​​വ​​​സാ​​​ന​​​മാ​​​വു​​​ക​​​യാ​​​ണ്.

Related posts