ഒ​ടി​ത്ത​ള​ർ​ന്ന സൂ​പ്പ​ർ ഫാ​സ്റ്റു​ക​ളെ പെ​യി​ന്‍റ് മാ​റ്റി ഫാ​സ്റ്റ് പാ​സ​ഞ്ച​റാ​ക്കി സ​ർ​വീ​സി​ന് ഒ​രു​ക്കി കെ​എ​സ്ആ​ർ​ടി​സി


ചാ​ത്ത​ന്നൂ​ർ: ഓ​ടി​ത്ത​ള​ർ​ന്ന പ​ഴ​ഞ്ച​ൻ കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സു​ക​ൾ പെ​യി​ന്‍റ് മാ​റ്റി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ സ​ർ​വീ​സി​ന് ഒ​രു​ക്കു​ന്നു. നി​ല​വി​ൽ സൂ​പ്പ​ർ ഫാ​സ്റ്റി​ന്‍റെ കാ​ലാ​വ​ധി 12 വ​ർ​ഷ​വും ഫാ​സ്റ്റ് പാ​സ​ഞ്ച​റി​ന്‍റെ കാ​ലാ​വ​ധി 15 വ​ർ​ഷ​വു​മാ​ണ്. 12 വ​ർ​ഷം ക​ഴി​ഞ്ഞ സൂ​പ്പ​ർ ഫാ​സ്റ്റു​ക​ൾ മൂ​ന്നു വ​ർ​ഷം കൂ​ടി ഫാ​സ്റ്റ് പാ​സ​ഞ്ച​റാ​യി ഓ​ടി​ക്കാ​നാ​ണ് കെ​എ​സ്ആ​ർ​ടി​സി​യു​ടെ നീ​ക്കം. ബ​സു​ക​ളു​ടെ ക​ണ്ടീ​ഷ​നെ​യും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യേ​യും ഇ​ത് ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

2016ന് ​മു​മ്പ് സൂ​പ്പ​ർ ഫാ​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി അ​ഞ്ച് വ​ർ​ഷ​വും ഫാ​സ്റ്റ് പാ​സ​ഞ്ച​റി​ന്‍റേ​ത് ഏ​ഴു വ​ർ​ഷ വു​മാ​യി​രു​ന്നു. അ​ത് ക​ഴി​ഞ്ഞാ​ൽ പി​ന്നീ​ട് ഈ ​ബ​സു​ക​ൾ ഓ​ർ​ഡി​ന​റി സ​ർ​വീ​സ് ആ​ക്കു​മാ​യി​രു​ന്നു. കെ​എ​സ്ആ​ർ​ടി​സി പു​തി​യ ബ​സു​ക​ൾ വാ​ങ്ങാ​താ​യ​തോ​ടെ നി​ല​വി​ലെ സൂ​പ്പ​ർ, ഫാ​സ്റ്റ് പാ​സ​ഞ്ച​ർ സ​ർ​വീ​സു​ക​ളു​ടെ കാ​ലാ​വ​ധി ര​ണ്ടു ഘ​ട്ട​മാ​യി​ഉ​യ​ർ​ത്തി​യാ​ണ് പ​ന്ത്ര​ണ്ടും പ​തി​ന​ഞ്ചും വ​ർ​ഷ​മാ​ക്കി​യ​ത്.

കെ.​ബി. ഗ​ണേ​ശ് കു​മാ​ർ മ​ന്ത്രി​യാ​യ ശേ​ഷം പു​തി​യ ബ​സു​ക​ൾ വാ​ങ്ങാ​ൻ തു​ട​ങ്ങി. സ​ർ​ക്കാ​രി​ൽ നി​ന്നു​ള​ള പ്ലാ​ൻ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് 360 പു​തി​യ ബ​സു​ക​ൾ​ക്ക് ഓ​ർ​ഡ​ർ കൊ​ടു​ത്തു. ഈ ​ബ​സു​ക​ൾ കെ ​എ​സ്ആ​ർ​ടി​സി ക്ക് ​കി​ട്ടി​ക്കൊ​ണ്ടി​രി​ക്ക​യാ​ണ്. ആ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കാ​ലാ​വ​ധി ക​ഴി​ഞ്ഞ സൂ​പ്പ​ർ ഫാ​സ്റ്റു​ക​ൾ ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ളാ​ക്കു​ന്ന​ത്.

ഫാ​സ്റ്റ് പാ​സ​ഞ്ച​ർ സ​ർ​വീ​സ് ന​ട​ത്താ​ൻ ബ​സു​ക​ൾ തി​ക​യാ​ത്ത​ത് കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ൽ വി​വി​ധ ഡി​പ്പോ​ക​ളി​ൽ നി​ന്നു​ള​ള 54 സൂ​പ്പ​ർ ഫാ​സ്റ്റു​ക​ൾ നി​റം മാ​റ്റി ഫാ​സ്റ്റ് പാ​സ​ഞ്ച​റാ​ക്കി മ​റ്റ് ഡി​പ്പോ​ക​ൾ​ക്ക് ന​ൽ​കും . ഷെ​ഡ്യൂ​ൾ ന​ട​ത്താ​ൻ ഫാ​സ്റ്റ് പാ​സ​ഞ്ച​റു​ക​ൾ തി​ക​യാ​ത്ത ഡി​പ്പോ​ക​ൾ​ക്കാ​ണ് ഇ​ത്ത​രം ബ​സു​ക​ൾ കൈ​മാ​റു​ന്ന​ത്. കൈ​മാ​റാ​നു​ള്ള ബ​സു​ക​ൾ നി​ശ്ച​യി​ച്ച് യൂ​ണി​റ്റ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ടു​ണ്ട്.

  • പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment