മ​​​ണ്ഡ​​​ല, മ​​​ക​​​ര​​​വി​​​ള​​​ക്കു​​​കാ​​​ലത്ത് നിലയ്ക്കൽ-പമ്പ റൂട്ടിൽ ഓരോ മിനിട്ടിലും കെഎസ്ആർടിസി സർവീസ്

പ​​​ത്ത​​​നം​​​തി​​​ട്ട: ശ​​​ബ​​​രി​​​മ​​​ല മ​​​ണ്ഡ​​​ല-മ​​​ക​​​ര​​​വി​​​ള​​​ക്കു​​​കാ​​​ല​​​ത്തു നി​​​ല​​​യ്ക്ക​​​ലി​​​ൽ​​​നി​​​ന്നും പ​​​മ്പ​​​യി​​​ലേ​​​ക്ക് ഓ​​​രോ മി​​​നി​​​ട്ടി​​​ലും ഒ​​​രു​​​ ബ​​​സ് വീ​​​തം സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​മെ​​​ന്ന് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ടോ​​​മി​​​ൻ ജെ. ​​​ത​​​ച്ച​​​ങ്ക​​​രി. പ​​​ത്ത​​​നം​​​തി​​​ട്ട കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഡി​​​പ്പോ​​​യി​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ അ​​​ദ്ദേ​​​ഹം മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ആ​​​ദ്യ​​​മാ​​​യാ​​​ണ് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഇ​​​ത്ത​​​ര​​​ത്തി​​​ൽ നി​​​ല​​​യ്ക്ക​​​ൽ – പ​​​മ്പാ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്ന​​​ത്. ര​​​ണ്ടു മി​​​നി​​​റ്റ് കൂ​​​ടു​​​മ്പോ​​​ൾ ഒ​​​രു എ​​​സി ബ​​​സ് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്താ​​​നും തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്. സാ​​​ധാ​​​ര​​​ണ ബ​​​സി​​​ന് 40 രൂ​​​പ​​​യും എ​​​സി ബ​​​സി​​​ന് 75 രൂ​​​പ​​​യു​​​മാ​​​ണ് നി​​​ല​​​യ്ക്ക​​​ൽ – പ​​​മ്പ നി​​​ര​​​ക്ക്. ഇ​​​തു ന​​​ട​​​പ്പാ​​​യാ​​​ൽ നാ​​​ല് മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ൽ 15,000 തീ​​​ർ​​​ഥാ​​​ട​​​ക​​​രെ പ​​​മ്പ​​​യി​​​ലെ​​​ത്തി​​​ക്കാ​​​ൻ സാ​​​ധി​​​ക്കും.

നി​​​ല​​​യ്ക്ക​​​ലി​​​ലെ​​​ത്തു​​​ന്ന വി​​​ഐ​​​പി​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക ബ​​​സു​​​ക​​​ളു​​​ണ്ടാ​​​കും. എ​​​ല്ലാ വാ​​​ഹ​​​ന​​​ങ്ങ​​​ളും നി​​​ല​​​യ്ക്ക​​​ൽ വ​​​രെ മാ​​​ത്ര​​​മാ​​​ക്കി പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്പോ​​​ൾ തീ​​​ർ​​​ഥാ​​​ട​​​ക​​​രെ പൂ​​​ർ​​​ണ​​​മാ​​​യി പ​​​ന്പ​​​യി​​​ലെ​​​ത്തി​​​ക്കേ​​​ണ്ട ചു​​​മ​​​ത​​​ല കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്കു വ​​​ന്നു​​​ചേ​​​രു​​​ക​​​യാ​​​ണെ​​​ന്ന് എം​​​ഡി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

സാ​​​ധാ​​​ര​​​ണ ബ​​​സു​​​ക​​​ൾ​​​ക്കൊ​​​പ്പം പ​​​ത്ത് ഇ​​​ല​​​ക്‌​​​ട്രി​​​ക് ബ​​​സു​​​ക​​​ളും നി​​​ര​​​ത്തി​​​ലി​​​റ​​​ക്കും. ബ​​​സു​​​ക​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ വൈ​​​ദ്യു​​​തി ന​​​ൽ​​​കാ​​​ൻ കെ​​​എ​​​സ്ഇ​​​ബി​​​യോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടും. ച​​​രി​​​ത്ര​​​ത്തി​​​ൽ ആ​​​ദ്യ​​​മാ​​​യി ക​​​ണ്ട​​​ക്ട​​​ർ ഇ​​​ല്ലാ​​​ത്ത ബ​​​സു​​​ക​​​ളാ​​​കും പ​​​മ്പ​​​യി​​​ലേ​​​ക്ക് പ​​​രീ​​​ക്ഷി​​​ക്കു​​​ക.

Related posts