ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ബൈ​ക്ക് ക​വ​ര്‍​ന്നു; ഒ​രാ​ള്‍ പി​ടി​യി​ല്‍;​മ​റ്റൊ​രാ​ൾ​ക്കാ​യി വ​ല​വി​രി​ച്ച് പോ​ലീ​സ്

കൊ​ച്ചി: ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ബൈ​ക്ക് ത​ട്ടി​യെ​ടു​ത്തു​വെ​ന്ന പ​രാ​തി​യി​ല്‍ ഒ​രാ​ള്‍ പി​ടി​യി​ല്‍. കൊ​ച്ചി സ്വ​ദേ​ശി​യാ​യ ഇ​ര്‍​ഷാ​ദ് ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. കാ​പ്പ കേ​സ് പ്ര​തി​യാ​യ ര​ണ്ടാ​മ​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

ഇ​ക്ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് പാ​ലാ​രി​വ​ട്ട​ത്തി​ന് സ​മീ​പം, ആ​ല​പ്പു​ഴ​യി​ല്‍ നി​ന്നും ജോ​ലി സ്ഥ​ല​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ആ​ര്യാ​ട് സ്വ​ദേ​ശി​യെ മ​റ്റൊ​രു ബൈ​ക്കി​ല്‍ എ​ത്തി​യ സം​ഘം ത​ട​ഞ്ഞു വെ​ച്ച് ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.

പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍ ഒ​ന്ന​ര ല​ക്ഷം രൂ​പ വി​ല വ​രു​ന്ന യു​വാ​വി​ന്‍റെ ബൈ​ക്കു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ​യാ​ണ് യു​വാ​വ് പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

Related posts

Leave a Comment