തിരുവനന്തപുരം: അധ്യാപക സ്ഥാനക്കയറ്റത്തിന് കെ-ടെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചതായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. കൂടുതല്‍ വ്യക്തതയോടെ ഉത്തരവ് വീണ്ടും പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി ഉത്തരവിനെതിരേ റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്യും. വിഷയം മനസിലാക്കാതെയാണ് അധ്യാപക സംഘടന പ്രതിനിധികള്‍ പ്രതിഷേധിച്ചതെന്നും മന്ത്രി പറഞ്ഞു.വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്നലെയാണ് കെ-ടെറ്റ് നിര്‍ബന്ധമാക്കി വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.നാല്‍പ്പതിനായിരത്തോളം അധ്യാപകരെയാണ് ഉത്തരവ് ബാധിച്ചത്.
