ഓണ്‍ലൈന്‍ ക്ലാസിനിടെ അജ്ഞാതന്റെ നഗ്നതാപ്രദര്‍ശനം ! അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ശിവന്‍കുട്ടി…

കാഞ്ഞങ്ങാട്ടെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഓണ്‍ലൈന്‍ ക്ലാസിനിടെ അജ്ഞാതന്റെ നഗ്‌നതാപ്രദര്‍ശനം. സ്‌കൂളിലെ അധ്യാപിക നല്‍കിയ പരാതിയില്‍ സൈബര്‍ പോലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി. അദ്ധ്യാപിക കണക്ക് ക്ലാസ് എടുക്കുന്നതിനിടെ ഫായിസ് എന്ന ഐഡിയില്‍നിന്നാണ് അശ്ലീല പ്രദര്‍ശനമുണ്ടായത്. മുഖം മറച്ചാണ് നഗ്‌നത പ്രദര്‍ശിപ്പിച്ചയാള്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടെ അദ്ധ്യാപിക കുട്ടികളോട് ക്ലാസില്‍നിന്ന് എക്‌സിറ്റ് ആകാന്‍ ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ക്ലാസ് ലിങ്ക് ഉപയോഗിച്ച് മറ്റാരെങ്കിലും നുഴഞ്ഞ് കയറിയതാണോ എന്ന് സംശയമുണ്ട്. ഫായിസ് എന്ന പേരില്‍ വിദ്യാര്‍ത്ഥി ക്ലാസില്‍ പഠിക്കുന്നില്ല. ഇക്കാര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി. സംഭവത്തില്‍ സൈബര്‍ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതെന്തിന് ? ബിസിസിഐയെ ചോദ്യം ചെയ്ത് മന്ത്രി ശിവന്‍കുട്ടി

ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയത് മലയാളികളെയാകെ നിരാശരാക്കിയിരുന്നു. ഇതിനു പിന്നാലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം തുടരുന്ന മലയാളി താരം സഞ്ജു സാംസണിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തി. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മന്ത്രി സഞ്ജുവിന് പിന്തുണ പ്രഖ്യാപിച്ചത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍നിന്ന് എന്തുകൊണ്ടാണ് മാറ്റിനിര്‍ത്തുന്നതെന്ന് മന്ത്രി ചോദിച്ചു. ‘സഞ്ജു സാംസണിന് കുറച്ചു കൂടി മെച്ചപ്പെട്ട പരിഗണന ഇന്ത്യന്‍ സിലക്ടര്‍മാര്‍ നല്‍കണമെന്ന് സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റ് ചൂണ്ടിക്കാട്ടുന്നു. സഞ്ജു തകര്‍ത്തടിച്ചപ്പോള്‍ (39 പന്തില്‍ പുറത്താകാതെ 52 റണ്‍സ് ) ഹിമാചല്‍ പ്രദേശിനെ 8 വിക്കറ്റിന് തോല്‍പ്പിച്ച് കേരളം ക്വാര്‍ട്ടറില്‍ എത്തി. ടൂര്‍ണമെന്റില്‍ ഉടനീളം സ്ഥിരതയാര്‍ന്ന പ്രകടനമാണ് കേരള ക്യാപ്റ്റന്‍ കൂടിയായ…

Read More

രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത രക്ഷിതാക്കള്‍ മാത്രം കുട്ടികളെ സ്‌കൂളില്‍ അയച്ചാല്‍ മതി ! മാര്‍ഗരേഖ പുറത്തിറക്കി വിദ്യാഭ്യാസ മന്ത്രി…

നീണ്ടകാലത്തെ അടച്ചിടലിനു ശേഷം നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കാനിരിക്കെ അക്കാദമിക് മാര്‍ഗരേഖ പുറത്തിറക്കി മന്ത്രി വി ശിവന്‍കുട്ടി. ‘തിരികെ സ്‌കൂളിലേക്ക്’ എന്ന പേരിലാണ് മാര്‍ഗരേഖ. സ്‌കൂളിലെത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്കവേണ്ടെന്ന് മാര്‍ഗരേഖ പുറത്തിറക്കിയതിന് പിന്നാലെ മന്ത്രി പറഞ്ഞു. ഓരോ സ്‌കൂളുകളുടെ സാഹചര്യം അനുസരിച്ച് ടൈംടേബിള്‍ തയ്യാറാക്കണം. സ്ഥലസൗകര്യം അനുസരിച്ച് ഓരോ ക്ലാസിനും പഠനദിവസങ്ങള്‍ തീരുമാനിക്കാം. നവംബറിലെ പ്രവര്‍ത്തന പദ്ധതി വിലയിരുത്തി തുടര്‍മാസങ്ങളിലെ പഠനം ക്രമീകരിക്കണം. ഭാഷ ശാസ്ത്ര പഠനം വീഡിയോ ക്ലാസ് വഴി നടത്തണം. വിദ്ഗ്ധരുമായി ആലോചിച്ച് പാഠഭാഗം തീരുമാനിക്കും. എല്ലാ സ്‌കൂളിലും ഒരേതരത്തിലുള്ള പഠനരീതിയായിരിക്കും അവംലംബിക്കുക. കൗണ്‍സിലര്‍മാരുടെ സേവനം ഉറപ്പുവരുത്തും. ലാബുകളും മള്‍ട്ടി മീഡിയയും കൂടുതലായി ഉപയോഗിക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രം കുട്ടികള്‍ സ്‌കൂളില്‍ എത്തിയാല്‍ മതി. പൊതു അവധി ഒഴികെയുള്ള ശനിയാഴ്ചകള്‍ ക്ലാസുണ്ടാവും. രണ്ട് ഡോസ് വാക്സിനുകള്‍ സ്വീകരിച്ച രക്ഷിതാക്കള്‍…

Read More