മാ​​സ്ക്ക് നി​​ർ​​ബ​​ന്ധം, ഇ​​ല്ലെ​​ങ്കി​​ൽ പി​​ഴ! കോട്ടയത്ത്‌ ലോ​​ക്ക്ഡൗ​​ണ്‍ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ ക​​ടു​​പ്പി​​ക്കുന്നു; പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു തു​​ട​​ങ്ങി​​

കോ​​ട്ട​​യം/​​പാ​​ലാ: ലോ​​ക്ക്ഡൗ​​ണ്‍ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ ക​​ടു​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി പൊ​​തു​​ഇ​​ട​​ങ്ങ​​ളി​​ൽ മാ​​സ്ക്ക്മു​​ഖാ​​വ​​ര​​ണ​​മോ ധ​​രി​​ക്കാ​​ത്ത​​വ​​ർ​​ക്കെ​​തി​​രേ പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു തു​​ട​​ങ്ങി.

പ​​ക​​ർ​​ച്ച​​വ്യാ​​ധി നി​​യ​​ന്ത്ര​​ണ ഓ​​ർ​​ഡി​​ന​​ൻ​​സി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണു കേ​​സ്. ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫി​​ന്‍റെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​ര​​മാ​​ണ് ഇ​​ന്ന​​ലെ മാ​​സ്ക്ക് ധ​​രി​​ക്കാ​​ത്ത​​വ​​രെ പോ​​ലീ​​സ് പി​​ടി​​കൂ​​ടി​​യ​​ത്.

മാ​​സ്ക്ക് ധ​​രി​​ക്കാ​​ത്ത 50 പേ​​ർ​​ക്കെ​​തി​​രെ​​യാ​​ണ് ഇ​​ന്ന​​ലെ പാ​​ലാ​ ഡി​വൈ​എ​സ്‌​പി ഓ​ഫീ​സ് പ​രി​ധി​യി​​ൽ പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത​​ത്. പാ​​ലാ​​യി​​ൽ 30 പേ​​ർ​​ക്കെ​​തി​​രെ​​യും രാ​​മ​​പു​​ര​​ത്ത് 10 പേ​​ർ​​ക്കെ​​തി​​രേ​​യും കി​​ട​​ങ്ങൂ​​രി​​ൽ 12 പേ​​ർ​​ക്കെ​​തി​​രേ​​യും കേ​​സെ​​ടു​​ത്തു.

ആ​​ശു​​പ​​ത്രി പ​​രി​​സ​​രം, സ​​ർ​​ക്കാ​​ർ ഓ​​ഫീ​​സു​​ക​​ൾ, ബാ​​ങ്കു​​ക​​ൾ, വ്യാ​​പാ​​ര​​സ്ഥാ​​പ​​ന​​ങ്ങ​​ൾ, പൊ​​തു​​വ​​ഴി​​ക​​ൾ, എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി​​രു​​ന്നു പ​​രി​​ശോ​​ധ​​ന.

വാ​​ഹ​​ന​​ങ്ങ​​ൾ ത​​ട​​ഞ്ഞ് പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​പ്പോ​​ൾ മാ​​സ്ക്ക്ധ​​രി​​ക്കാ​​ത്ത യാ​​ത്ര​​ക്കാ​​ർ​​ക്കെ​​തി​​രേ​​യും കേ​​സെ​​ടു​​ത്തി​​ട്ടു​​ണ്ട്. മാ​​സ്ക് ധ​​രി​​ക്കാ​​ത്ത മു​​തി​​ർ​​ന്ന അം​​ഗ​​ങ്ങ​​ളെ താ​​ക്കീ​​തു ചെ​​യ്തു.

വ്യാ​​പാ​​ര​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും മ​​റ്റു ജോ​​ലി​​ക്ക് നി​​ൽ​​ക്കു​​ന്ന​​വ​​ർ മാ​​സ്ക്ക് നി​​ർ​​ബ​​ന്ധ​​മാ​​യും ധ​​രി​​ച്ചി​​രി​​ക്ക​​ണ​​മെ​​ന്ന് വ്യാ​​പാ​​രി​​ക​​ളോ​​ട് പോ​​ലീ​​സ് നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്.

മാ​​സ്കി​​ല്ലാ​​തെ പൊ​​തു​​ഇ​​ട​​ങ്ങ​​ളി​​ലെ​​ത്തി​​യ​​വ​​രോ​​ട് ക​​ട​​ക​​ളി​​ൽ​​നി​​ന്നും മാ​​സ്ക് വാ​​ങ്ങി പോ​​കാ​​ൻ പോ​​ലീ​​സ് നി​​ർ​​ബ​​ന്ധി​​ക്കു​​ക​​യും ചെ​​യ്തു. കോ​​ട്ട​​യം, കാ​​ഞ്ഞി​​ര​​പ്പ​​ള​​ളി, ച​​ങ്ങ​​നാ​​ശേ​​രി, വൈ​​ക്കം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും മാ​​സ്​​ക്കില്ലാ​​ത്ത​​വ​​ർ​​ക്കെ​​തി​​രേ പോ​​ലീ​​സ് ക​​ർ​​ശ​​ന ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കാ​​ൻ തു​​ട​​ങ്ങി​​യി​​ട്ടു​​ണ്ട്.

ഇ​​ന്നും പ​​രി​​ശോ​​ധ​​ന തു​​ട​​രു​​മെ​​ന്നും മാ​​സ്ക്കില്ലാ​​തെ ആ​​രെ​​യും യാ​​ത്ര ചെ​​യ്യാ​​ൻ അ​​നു​​വ​​ദി​​ക്കി​​ല്ലെ​​ന്നും പോ​​ലീ​​സ് അ​​റി​​യി​​ച്ചു.

Related posts

Leave a Comment