5000 കു​ടും​ബ​ങ്ങ​ള്‍​ക്ക് ബാ​ങ്ക് വാ​യ്പ ല​ഭ്യ​മാ​ക്കാ​നൊ​രു​ങ്ങി കു​ടും​ബ​ശ്രീ;  നിബന്ധനകൾ ഇങ്ങനെ…

മു​ക്കം: സം​സ്ഥാ​ന​ത്തെ 5,000 കു​ടും​ബ​ങ്ങ​ള്‍​ക്ക് ബാ​ങ്ക് വാ​യ്പ ന​ല്‍​കാ​നൊ​രു​ങ്ങി കു​ടും​ബ​ശ്രീ. കു​ടും​ബ​ശ്രീ​യും പൊ​തു മേ​ഖ​ലാ ബാ​ങ്കാ​യ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യും ത​മ്മി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന​യു​ടെ (പി.​എം.​എ.​വൈ) ഭാ​ഗ​മാ​യ ക്രെ​ഡി​റ്റ് ലി​ങ്ക്ഡ് സ​ബ്സി​ഡി സ്കീം (​സി​എ​ല്‍​എ​സ്എ​സ്) അ​നു​സ​രി​ച്ചാ​ണ് പ​ദ്ധ​തി. 2020 മാ​ര്‍​ച്ചോ​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​ണു​ദ്യേ​ശി​ക്കു​ന്ന​ത്. നേ​ര​ത്തേ ആ​ക്സി​സ് ബാ​ങ്കു​മാ​യും സി​എ​ല്‍​എ​സ്എ​സി​നു വേ​ണ്ടി കു​ടും​ബ​ശ്രീ ക​രാ​റി​ലെ​ത്തി​യി​രു​ന്നു.

കേ​ര​ള​ത്തി​ലെ 93 ന​ഗ​ര​സ​ഭ​ക​ളി​ല്‍ നി​ന്നു​ള്ള 9436 കു​ടും​ബ​ങ്ങ​ള്‍​ക്ക് ഇ​ത​നു​സ​രി​ച്ച് വാ​യ്പ ന​ല്‍​കി​ക്ക​ഴി​ഞ്ഞു. പി​എം​എ​വൈ (ന​ഗ​രം) യു​ടെ കേ​ര​ള​ത്തി​ലെ നോ​ഡ​ല്‍ ഏ​ജ​ന്‍​സി കു​ടും​ബ​ശ്രീ​യാ​ണ്. 2022 ഓ​ടെ ന​ഗ​ര​പ്ര​ദേ​ശ​ത്തെ എ​ല്ലാ​വ​ർ​ക്കും ഭ​വ​നം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​മാ​യി സം​യോ​ജി​പ്പി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് പി​എം​എ​വൈ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര പ്ര​ദേ​ശ​ത്തെ ഭ​വ​ന ര​ഹി​ത​ര​ര്‍​ക്ക് ഭ​വ​നം വാ​ങ്ങു​ന്ന​തി​നോ നി​ര്‍​മി​ക്കു​ന്ന​തി​നോ നി​ല​വി​ലു​ള്ള വീ​ടു​ക​ള്‍ താ​മ​സ യോ​ഗ്യ​മാ​ക്കു​ന്ന​തി​നോ കു​റ​ഞ്ഞ പ​ലി​ശ​നി​ര​ക്കി​ല്‍ ബാ​ങ്കു​ക​ള്‍ മു​ഖേ​ന വാ​യ്പ ന​ല്‍​കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

കേ​ര​ള​ത്തി​ലെ ഏ​തെ​ങ്കി​ലും ന​ഗ​ര​ത്തി​ല്‍ ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​മാ​യി സ്ഥി​ര താ​മ​സ​ക്കാ​രാ​യ​വ​ര്‍​ക്കും കു​ടും​ബ​ത്തി​ലെ അം​ഗ​ങ്ങ​ളു​ടെ ആ​രു​ടെ പേ​രി​ലും ഇ​ന്ത്യ​യി​ലൊ​രി​ട​ത്തും സ്ഥാ​യി​യാ​യ വാ​സ​യോ​ഗ്യ​മാ​യ വീ​ടു​ക​ളി​ല്ലാ​ത്ത​വ​ര്‍​ക്കു​മേ സി​എ​ല്‍​എ​സ്എ​സി​ന് അ​പേ​ക്ഷി​ക്കാ​നാ​കൂ. ഈ ​സ​ബ്സി​ഡി സ്കീം ​അ​നു​സ​രി​ച്ച് ആ​റ് ല​ക്ഷം രൂ​പ വ​രെ വാ​ര്‍​ഷി​ക വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ള്‍​ക്ക് ആ​റ് ല​ക്ഷം രൂ​പ വ​രെ പ​ലി​ശ സ​ബ്സി​ഡി​യോ​ട് കൂ​ടി വാ​യ്പ ല​ഭി​ക്കും. 6.5 ശ​ത​മാ​ന​മാ​ണ് പ​ലി​ശ സ​ബ്സി​ഡി.

ആ​റ് മു​ത​ല്‍ 12 ല​ക്ഷം രൂ​പ വ​രെ വാ​ര്‍​ഷി​ക വ​രു​മാ​ന​മു​ള്ള ഇ​ട​ത്ത​ര വ​രു​മാ​ന വി​ഭാ​ഗ​ക്കാ​ര്‍​ക്ക് 9 ല​ക്ഷം രൂ​പ വ​രെ​യു​ള്ള വാ​യ്പ തു​ക​ക്ക് പ​ലി​ശ സ​ബ്സി​ഡി ല​ഭി​ക്കും. നാ​ല് ശ​ത​മാ​ന​മാ​ണി​ത്. 12 മു​ത​ല്‍ 18 ല​ക്ഷം വ​രെ വാ​ര്‍​ഷി​ക വ​രു​മാ​ന​മു​ള്ള ര​ണ്ടാം​ത​ലം ഇ​ട​ത്ത​ര​ക്കാ​ര്‍​ക്ക് പ​ലി​ശ സ​ബ്സി​ഡി ല​ഭി​ക്കു​ന്ന പ​ര​മാ​വ​ധി വാ​യ്പ തു​ക 12 ല​ക്ഷ​മാ​ണ്. മൂ​ന്ന് ശ​ത​മാ​ന​മാ​ണ് പ​ലി​ശ സ​ബ്സി​ഡി. എ​ല്ലാ വാ​യ്പ​ക​ളു​ടെ​യും തി​രി​ച്ച​ട​വി​നു​ള്ള കാ​ലാ​വ​ധി 20 വ​ർ​ഷ​മാ​ണ്.

Related posts