ധാ​ർ​മ്മി​ക​ത കൈ ​വെ​ടി​ഞ്ഞ് വേ​ട്ട​ക്കാ​ര​നാ​യ മ​ക​നോ​ടൊ​പ്പം; കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ  രാ​ജി​വ​യ്ക്ക​ണമെന്ന് ബി​ന്ദു​കൃ​ഷ്ണ

കൊല്ലം :സ്ത്രീ ​ന​വോ​ത്ഥാ​ന​ത്തി​ന് വ​നി​താ​മ​തി​ൽ തീ​ർ​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ൽ​കി​യ സി ​പി എം ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ സ്വ​ന്തം മ​ക​ൻ പീ​ഡ​ന കേ​സി​ൽ പ്ര​തി​യാ​യ​പ്പോ​ൾ ധാ​ർ​മ്മി​ക​ത കൈ ​വെ​ടി​ഞ്ഞ് വേ​ട്ട​ക്കാ​ര​നാ​യ മ​ക​നോ​ടൊ​പ്പം ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും ഉ​ന്ന​ത​മാ​യ ധാ​ർ​മ്മി​ക മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി പി​ടി​ക്കാ​ൻ ത​ൽ​സ്ഥാ​നം രാ​ജി​വ​ച്ച് മാ​തൃ​ക കാ​ട്ട​ണ​മെ​ന്നും ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ പ​റ​ഞ്ഞു.

ക​ള്ള പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ക​ണ്ണി​ൽ മ​റ​യി​ടാ​ൻ കോ​ടി​യേ​രി​ക്ക് ആ​വി​ല്ലെ​ന്നും ബി​ന്ദു​കൃ​ഷ്ണ.
ഇ​ര​യെ അ​റി​യി​ല്ല എ​ന്ന് പ​റ​ഞ്ഞ​ത് പെ​രും നു​ണ​യാ​ണെ​ന്നും അ​ദ്ദേ​ഹ​വും ഭാ​ര്യ​യും ഇ​ര​യെ കാ​ണാ​ൻ പോ​യി ആ ​ദൗ​ത്യം പ​രാ​ജ​യ​പ്പെ​ട്ട​താ​ണെ​ന്ന് സ​മൂ​ഹം തി​രി​ച്ച​റി​ഞ്ഞെ​ന്നും ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്ന് ഒ​ഴി​ഞ്ഞ് മാ​റാ​ൻ കോ​ടി​യേ​രി​ക്ക് ക​ഴി​യി​ല്ലെ​ന്നും ബി​ന്ദു​കൃ​ഷ്ണ പ​റ​ഞ്ഞു.

ബി​നോ​യ് കോ​ടി​യേ​രി​യു​ടെ പീ​ഡ​ന കേ​സി​ൽ സി ​പി എം ​സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി​യു​ടെ പ​ങ്കും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ഉ​ദ്ഘാ​ട​നം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്ര​സി​ഡ​ന്‍റ്.

ഡി ​സി സി ​ജ​ന. സെ​ക്ര​ട്ട​റി​മാ​രാ​യ വാ​ള​ത്തും​ഗ​ൽ രാ​ജ​ഗോ​പാ​ൽ, എ​സ് ശ്രീ​കു​മാ​ർ, സ​ന്തോ​ഷ് തു​പ്പാ​ശ്ശേ​രി, എം ​എം സ​ഞ്ജീ​വ് കു​മാ​ർ, ര​ഘു​പാ​ണ്ഡ​വ​പു​രം, കെ ​കെ സു​നി​ൽ​കു​മാ​ർ, എ​ൻ ഉ​ണ്ണി​കൃ​ഷ്ണ​ൻ, മു​ന​ന്പ​ത്ത് വ​ഹാ​ബ് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​ർ ര​മ​ണ​ൻ, ആ​ർ രാ​ജ്മോ​ഹ​ൻ, കു​ഴി​യം ശ്രീ​കു​മാ​ർ, കെ ​എ​സ് യു ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ഷ്ണു​വി​ജ​യ​ൻ, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ന്ദു​ജ​യ​ൻ,കെ ​എം റ​ഷീ​ദ്, മ​രി​യാ​ൻ, അ​ജ​യ​ൻ​ഗാ​ന്ധി​ത്ത​റ, മോ​ഹ​ൻ​ബോ​സ്, കൗ​ശി​ക് എം ​ദാ​സ്, ജ​ല​ജ,  തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts