കു​ന്നം​കു​ളം കു​ടും​ബ​ശ്രീ​യു​ടെ സ​ഹാ​യ​ധ​നം ദു​രി​താ​ശ്വാ​സ  ക്യാ​ന്പു​ക​ൾ​ക്ക് കൈ​മാ​റി

കു​ന്നം​കു​ളം: ന​ഗ​ര​സ​ഭ​യി​ലെ നാ​നൂ​റി​ൽ പ​രം അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ലെ കു​ടും​ബ​ശ്രീ സ​ഹോ​ദ​രി​മാ​ർ വീ​ടു​ക​ൾ തോ​റും ക​യ​റി​യി​റ​ങ്ങി അ​രി, പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി, തു​ണി​ത്ത​ര​ങ്ങ​ൾ, പാ​ത്ര​ങ്ങ​ൾ, പാ​യ, പു​ത​പ്പ്, ത​ല​യി​ണ, പു​സ്ത​ക​ങ്ങ​ൾ, ബാ​ഗു​ക​ൾ തു​ട​ങ്ങി ഉ​ദ്ദേ​ശം ഒ​രു ല​ക്ഷം രൂ​പ​യോ​ളം വി​ല​മ​തി​ക്കു​ന്ന സാ​ധ​ന​സാ​മാ​ഗ്രി​ക​ൾ സ​മാ​ഹ​രി​ച്ചു.

ഇ​തി​ന് പു​റ​മേ 25,000 രൂ​പ​യോ​ളം പ​ണ​മാ​യും സ​മാ​ഹ​രി​ച്ച് ന​ഗ​ര​സ​ഭ ചെ​യ​ർപേ​ഴ്സ​ണ്‍ സീ​ത ര​വീ​ന്ദ്ര​ന് വൈ​സ് ചെ​യ​ർ​മാ​ൻ പി.​എം.​സു​രേ​ഷ്, സെ​ക്ര​ട്ട​റി കെ.​കെ.​മ​നോ​ജ് എ​ന്നി​വ​രു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ൽ മെ​ന്പ​ർ സെ​ക്ര​ട്ട​റി സി​നി കൈ​മാ​റി.
സാ​ധ​ന​സാ​മാ​ഗ്രി​ക​ൾ നി​ല​ന്പൂ​ർ, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് മേ​ഖ​ല​ക​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ ന​ൽ​കി. മ​നു​ഷ്യ ജീ​വ​നു​ക​ൾ സു​ര​ക്ഷി​ത​മാ​ക്കു​ക എ​ന്ന​ത് പ്ര​ധാ​ന​മാ​ണ്.

അ​തോ​ടൊ​പ്പം വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളു​ടെ വി​ശ​പ്പ​ക​റ്റാ​ൻ സാ​ധ്യ​മാ​യ​ത് ചെ​യ്യ​ണ​മെ​ന്ന് പ​ല ദി​ക്കു​ക​ളി​ൽ നി​ന്നും വി​വ​രം ല​ഭി​ച്ച​തി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ സ​മാ​ഹ​രി​ച്ച തു​ക​യ്ക്ക് കാ​ലി​ത്തീ​റ്റ വാ​ങ്ങി ആ​ല​പ്പാ​ട് പു​ള​ള് ,വ​യ​നാ​ട് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തി​ച്ചു. കു​ടും​ബ​ശ്രീ സ​ഹോ​ദ​രി​മാ​ർ​ക്ക്, ചെ​യ​ർ പേ​ർ​സ​ണ്‍ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Related posts