പ​ത്ത് വ​യ​സു​കാ​രി​​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ കു​ക്കു​ടു ജ​യന് പ​തി​ന​ഞ്ചു വ​ർ​ഷം ക​ഠി​ന​ത​ട​വും പി​ഴ​യും

ആ​റ്റി​ങ്ങ​ൽ : വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പ​ത്ത് വ​യ​സു​കാ​രി​യാ​യ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് പ​തി​ന​ഞ്ചു വ​ർ​ഷം ക​ഠി​ന​ത​ട​വും അ​ൻ​പ​ത്തി​അ​യ്യാ​യി​രം രൂ​പ പി​ഴ​യും.​

മു​ട്ട​പ്പ​ലം ( കു​ക്കു​ടു ജ​യ​ൻ-30 ) ബാ​ബുവാണ് കു​റ്റ​ക്കാ​ര​നാ​യി ക​ണ്ടെ​ത്തി​ ആ​റ്റി​ങ്ങ​ൽ അ​തി​വേ​ഗ​കോ​ട​തി (പോ​ക്സോ) ജ​ഡ്ജ് ടി.​പി. പ്ര​ഭാ​ഷ് ലാ​ൽ ശി​ക്ഷ വി​ധി​ച്ച​ത്.

2016 മേ​യ് 16നാ​ണു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വോ​ട്ടെ​ടു​പ്പ് ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞു മാ​താ​വ് വോ​ട്ടു​ചെ​യ്യു​വാ​ൻ പോ​യ സ​മ​യ​ത്ത് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്.​

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ കു​റ്റ​ത്തി​ന് അ​ഞ്ചു വ​ർ​ഷം ക​ഠി​ന​ത​ട​വും അ​യ്യാ​യി​രം രൂ​പ പി​ഴ​യും, പി​ഴ തു​ക കെ​ട്ടി​വെ​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ആ​റ് മാ​സം ക​ഠി​ന​ത​ട​വും , കു​റ്റ​ക​ര​മാ​യ ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൽ ന​ട​ത്തി​യ​തി​ന് അ​ഞ്ചു മാ​സം ക​ഠി​ന​ത​ട​വും, പ​ന്ത്ര​ണ്ടു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് വി​ധേ​യ​നാ​ക്കി​യെ​ന്ന കു​റ്റ​ത്തി​നു പ​ത്തു​വ​ർ​ഷം ക​ഠി​ന​ത​ട​വും അ​മ്പ​തി​നാ​യി​രം രൂ​പ പി​ഴ തു​ക​യും ആ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

പി​ഴ​ത്തു​ക​യി​ൽ ഇ​രു​പ​ത്തി അ​യ്യാ​യി​രം രൂ​പ അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ കു​ട്ടി​ക്ക് ന​ൽ​ക​ണ​ണ​മെ​ന്നും, തു​ക കെ​ട്ടി വ​യ്ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രു വ​ർ​ഷം കൂ​ടി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

Related posts

Leave a Comment