സേഫ് കൊല്ലം;  പൊതുനിരത്തുകളിൽ മാ​ലി​ന്യം  നിക്ഷേപിച്ചാൽ കർശന നടപടി

കൊല്ലം : ജി​ല്ല​യി​ല്‍ പൊ​തു ഇ​ട​ങ്ങ​ള്‍, ഓ​ട​ക​ള്‍, ക​ട​ല്‍, കാ​യ​ല്‍, പു​ഴ​ക​ള്‍ തു​ട​ങ്ങി​യ ജ​ലാ​ശ​യ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജൈ​വ-​അ​ജൈ​വ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ക, ക​ത്തി​ക്കു​ക, കു​ഴി​ച്ചി​ടു​ക, ഒ​ഴു​ക്കി​ക്ക​ള​യു​ക തു​ട​ങ്ങി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​രോ​ധി​ച്ച് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വാ​യി.സ​മ​സ്ത മേ​ഖ​ള​ക​ളേ​യും ബ​ന്ധി​പ്പി​ച്ച് സു​ര​ക്ഷി​ത കൊ​ല്ലം സാ​ധ്യ​മാ​ക്കു​ന്ന​തി​നാ​യി ന​ട​പ്പി​ലാ​ക്കു​ന്ന സേ​ഫ് കൊ​ല്ലം പ​ദ്ധ​തി​യു​ടെ സു​ഗ​മ പ്ര​വ​ര്‍​ത്ത​നം കൂ​ടി ഉ​റ​പ്പാ​ക്കാ​നാ​ണ് ന​ട​പ​ടി.

പൊ​തു – സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ക്കു​ന്ന ഡ്രൈ​വ​ര്‍​മാ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള യാ​ത്ര​ക്കാ​ര്‍, ഭ​ക്ഷ​ണം പാ​ക്ക് ചെ​യ്ത് വി​ത​ര​ണം ചെ​യ്യു​ന്ന വ്യ​ക്തി​ക​ള്‍, സം​ഘ​ട​ന​ക​ള്‍, ഏ​ജ​ന്‍​സി​ക​ള്‍, തെ​രു​വ് ക​ച്ച​വ​ട​ക്കാ​ര്‍, എ​ല്ലാ ത​ര​ത്തി​ലു​മു​ള്ള ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ള്‍, വ്യ​ക്തി​ക​ള്‍ തു​ട​ങ്ങി ആ​രും പൊ​തു ഇ​ട​ങ്ങ​ളി​ല്‍ മാ​ലി​ന്യം ഉ​പേ​ക്ഷി​ക്ക​രു​ത്. ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

പൊ​ലി​സ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥ​പ​ന​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ എ​ല്ലാ വ​കു​പ്പു​ക​ള്‍​ക്കും നി​യ​മ​ലം​ഘ​ന​ത്തി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാം. ന​ട​പ​ടി​ക​ള്‍ ത​ട​യാ​ന്‍ നേ​രി​ട്ട് ചു​മ​ത​ല​പ്പെ​ട്ട ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ര്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ സം​ബ​ന്ധി​ച്ച് പ്ര​തി​മാ​സ റി​പോ​ര്‍​ട്ട് റീ​ജണ​ല്‍ ജോ​യി​ന്റ് ഡ​യ​റ​ക്ട​ര്‍ ഓ​ഫ് അ​ര്‍​ബ​ന്‍ അ​ഫ​യേ​ഴ്‌​സ്/​ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫ് പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​ര്‍​ക്ക് അഞ്ചിന് മു​മ്പ് സ​മ​ര്‍​പ്പി​ക്ക​ണം. റി​പോ​ര്‍​ട്ടു​ക​ള്‍ ഏ​കീ​ക​രി​ച്ച് എ​ല്ലാ മാ​സ​വും 15 ന് ​മു​മ്പ് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​ക്ക് സ​മ​ര്‍​പ്പി​ക്കാ​നും ഉ​ത്ത​ര​വാ​യി.

Related posts