രാഷ്ട്രദീപിക വാർത്ത തുണയായി;  കു​മാ​ര​ന്‍റെ വീ​ടു​പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ സഹായിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ്

തി​രു​വി​ല്വാ​മ​ല: രാ​ത്രി​യി​ൽ ഉ​റ​ങ്ങാ​ൻ​പോ​ലു​മാ​വാ​തെ ഓ​ല​യും പ്ലാ​സ്റ്റി​ക് ഷീ​റ്റും​കൊ​ണ്ട് മേ​ഞ്ഞ കൂ​ര​യി​ൽ അ​ര​ക്ഷി​താ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന കു​മാ​ര​ന്‍റെ വീ​ട് തി​രു​വി​ല്വാ​മ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ.​മ​ണി​യും സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​പി.​ഉ​മാ​ശ​ങ്ക​റും സ​ന്ദ​ർ​ശി​ച്ചു.

അ​ട​ച്ചു​റ​പ്പി​ല്ലാ​ത്ത കൂ​ര​യി​ൽ അ​ര​ക്ഷി​ത​മാ​യി ക​ഴി​യു​ന്ന​തി​നു പു​റ​മെ വ​ണ്ടു​ക​ളു​ടെ ശ​ല്യം​മൂ​ലം ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ​ക്കും നാ​ലു​വ​യ​സു​കാ​രി​യാ​യ മ​ക​ൾ​ക്കും ഉ​റ​ക്കൊ​ഴി​ച്ച് കാ​വ​ലി​രി​ക്കു​ന്ന കു​മാ​റി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ.​മ​ണി​യും ഉ​മാ​ശ​ങ്ക​റും ചോ​ദി​ച്ച​റി​ഞ്ഞു.

ലൈ​ഫ് പ​ദ്ധ​തി​യി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ ഉ​ൾ​പ്പെ​ടു​ത്തി വീ​ടു​പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു അ​വ​ർ പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് റോ​ഡി​ൽ​നി​ന്ന് അ​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് ഒ​രാ​ൾ​ക്ക് ക​ഷ്ടി​ച്ച് ന​ട​ന്നു​പോ​കാ​ൻ മാ​ത്ര​മു​ള്ള വ​ഴി​യു​ടെ കാ​ര്യ​വും സ​മീ​പ​വാ​സി​ക​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി.

എ​ര​വ​ത്തൊ​ടി പാ​ല​യ്ക്ക​പ്പ​റ​ന്പ് മി​ച്ച​ഭൂ​മി​യി​ലാ​ണു കു​മാ​ര​ൻ താ​മ​സി​ക്കു​ന്ന​ത്. കു​ടും​ബ​ത്തി​ന്‍റെ ദു​ര​വ​സ്ഥ​യെ കു​റി​ച്ചു​ള്ള വാ​ർ​ത്ത രാഷ്‌ട്രദീ​പി​ക​യി​ൽ ക​ണ്ട​തി​നെ തു​ട​ർ​ന്നാ​ണു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​മാ​രന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്.

Related posts