ക​ട​ക്കെ​ണി​യി​ൽ​പ്പെട്ട കർഷകരെ സംരക്ഷിക്കാൻ തയാറാകുമോ? പിണറായി സർക്കാരിനെ വിമർശിച്ച് കുമ്മനം

തി​രു​വ​ന​ന്ത​പു​രം: പി​ണ​റാ​യി സ​ർ​ക്കാ​രി​നെ​യും യുഡിഎഫി​നെ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ രം​ഗ​ത്ത്. കേ​ര​ള​ത്തി​ൽ ക​ട​ക്കെ​ണി​യി​ൽ​പ്പെ​ട്ട് ആ​ത്മ​ഹ​ത്യാ മു​ന​ന്പി​ലെ​ത്തി നി​ൽ​ക്കു​ന്ന ക​ർ​ഷ​ക​രെ സം​ര​ക്ഷി​ക്കാ​ൻ പി​ണ​റാ​യി സ​ർ​ക്കാ​ർ ത​യാ​റാ​കു​മോ എ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ചോ​ദി​ച്ചു.

ആ​ത്മ​ഹ​ത്യ ചെ​യ്ത ക​ർ​ഷ​ക​രു​ടെ ക​ണ​ക്ക് എ​ന്തി​ന് സ​ർ​ക്കാ​ർ മ​റ​ച്ചു​വെ​ക്കു​ന്നു​വെ​ന്നും റ​ബ​ർ ക​ർ​ഷ​ക​ർ​ക്കും നെ​ൽ​ക​ർ​ഷ​ക​ർ​ക്കും സ​ർ​ക്കാ​ർ സം​ര​ക്ഷ​ണം ന​ൽ​കു​മോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. നെ​ല്‍​ക​ര്‍​ഷ​ക​രു​ടെ നെ​ല്ല് യ​ഥാ​സ​മ​യം സം​ഭ​രി​ക്കാ​ത്ത​തി​നാ​ല്‍ പാ​ട​ത്ത് കി​ട​ന്ന് ന​ഷ്ട​പ്പെ​ടു​ക​യാ​ണ്.

സം​ഭ​രി​ച്ച നെ​ല്ലി​ന് ക​ര്‍​ഷ​ക​ര്‍​ക്ക് വി​ല ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കുറ്റപ്പെടുത്തി. 2006ല്‍ ​ന​ട​പ്പി​ല്‍ വ​ന്ന വ​നാ​വ​കാ​ശ നി​യ​മം എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും മാ​റി മാ​റി ഭ​രി​ച്ചി​ട്ടും കേ​ര​ള​ത്തി​ല്‍ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. വ​ന​വാ​സി​ക​ളെ പൗ​ര​ന്‍​മാ​രാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന ഈ ​നി​യ​മം ന​ട​പ്പാ​ക്കാ​ന്‍ പി​ണ​റാ​യി സ​ർ​ക്കാ​ർ ത​യാ​റാ​കു​മോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

കേ​ര​ള​ത്തി​ല്‍ എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും ഒ​രേ നാ​ണ​യ​ത്തി​ന്‍റെ ര​ണ്ട് വ​ശ​ങ്ങ​ളാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് എം.​പി വീ​രേ​ന്ദ്ര​കു​മാ​റി​ന്‍റെ കൂ​റ് മാ​റ്റം. ഇ​ന്ന​ലെ വ​രെ യു​ഡി​എ​ഫി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന വീ​രേ​ന്ദ്ര​കു​മാ​ര്‍ ഒ​രു രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ളും മു​ന്നോ​ട്ട് വ​യ്ക്കാ​തെ​യാ​ണ് കൂ​റു​മാ​റ്റം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

നേ​താ​ക്ക​ളു​ടെ ഈ ​കൂ​റു​മാ​റ്റം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത് എ​ല്‍​ഡി​എ​ഫ്, യു​ഡി​എ​ഫ് മു​ന്ന​ണി​ക​ളു​ടെ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യും ബി​ജെ​പി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​തി​ന് വോ​ട്ട് ക​ച്ച​വ​ടം ന​ട​ത്തു​ന്ന ഇ​രു മു​ന്ന​ണി​ക​ളു​ടെ രാ​ഷ്ട്രീ​യ പാ​ര​മ്പ​ര്യ​വു​മാ​ണെ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം സ​ർ​ക്കാ​രി​നെ​തി​രേ​യും യു​ഡി​എ​ഫി​നെ​തി​രേ​യും വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്

Related posts