ബിജെപിക്ക് അടിപതറുന്നു; ഗോരഖ്പുരിലും ഫൂല്‍പുരിലും എസ്പി മുന്നേറ്റം

ഉത്തര്‍പ്രദേശിലെ ഗോരഖ്പുര്‍, ഫൂല്‍പുര്‍ ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി പതറുന്നു. രണ്ടു സീറ്റിലും സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥികളാണ് മുന്നിട്ട് നില്‍ക്കുന്നത്. വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍നിന്ന് മാധ്യമങ്ങളെ പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്.

ഗോരഖ്പുരില്‍ ആദ്യ രണ്ട് റൗണ്ടില്‍ മുന്നിലായിരുന്ന ബിജെപി സ്ഥാനാര്‍ഥിയെ മൂന്നാം റൗണ്ടിലാണ് എസ്പി സ്ഥാനാര്‍ഥി പിന്നിലാക്കിയത്. ബിഹാറിലെ അരാരിയ ലോക്‌സഭാ മണ്ഡലത്തില്‍ ആര്‍ജെഡി മുന്നിട്ടു നില്‍ക്കുകയാണ്. ജഹനാന്‍ബാദ് നിയമസഭാ മണ്ഡലത്തിലും ആര്‍ജെഡിയാണ് മുന്നിലുള്ളത്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവര്‍ ലോക്‌സഭാംഗത്വം രാജിവച്ചതിനെത്തുടര്‍ന്നായിരുന്നു ഗോരഖ്പുരിലും ഫൂല്‍പുരിലും ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. രണ്ടു മണ്ഡലങ്ങളിലും ബിജെപി ജയിക്കാനാണ് സാധ്യതയെന്നായിരുന്നു വിലയിരുത്തലുകള്‍.

Related posts