കുമ്മനം രാജശേഖരന്‍ ഇനി മിസോറാം ഗവര്‍ണര്‍! കേരള ഘടകത്തെ ഞെട്ടിച്ച് കേന്ദ്ര തീരുമാനം; പദവി ആഗ്രഹിച്ചിട്ടുമില്ല, ആരോടും ചോദിച്ചിട്ടുമില്ലെന്ന് പ്രതികരിച്ച് കുമ്മനവും

താന്‍ ഇങ്ങനെ ഒരു സ്ഥാനത്തിനായി ആഗ്രഹിച്ചിട്ടില്ലെന്നും, ആരോടും ചോദിച്ചിട്ടില്ലെന്നും മിസോറാം ഗവര്‍ണറായിട്ടുള്ള നിയമനത്തെക്കുറിച്ച് കുമ്മനം രാജശേഖരന്‍ ചെങ്ങന്നൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.

കുമ്മനത്തെ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്തുമെന്നു നേരത്തേ സൂചനകളുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ സുപ്രധാനമായ ഭരണഘടനാ പദവിയിലേക്ക് ഇദ്ദേഹത്തെ ഉയര്‍ത്തിയിരിക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേരിട്ടുള്ള നിര്‍ദേശ പ്രകാരണമാണ് ഗവര്‍ണര്‍ പദവിയെന്നാണു റിപ്പോര്‍ട്ട്.

ലഫ്റ്റണല്‍ ജനറല്‍ നിര്‍ഭയി ശര്‍മ്മ മെയ് 28 ന് കാലാവധി തികയ്ക്കും. ഈ ഒഴിവിലേക്കാണ് നിയമനം. മിസോറാമില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നിയമനം. 40 സീറ്റുകളിലാണ് മിസോറാമില്‍ മത്സരം നടക്കാനുള്ളത്. വി മുരളീധരനെ മാറ്റിയാണ് 2015 ഡിസംബര്‍ 18 ന് കുമ്മനം രാജശേഖരന്‍ ബിജെപി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. 57കാരനായ കുമ്മനം ഗവര്‍ണറായി ചുമലയെടുക്കുന്നതോടെ കേരളത്തല്‍ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് പുതിയ ആളെ നിയമിക്കും.

1987ല്‍ ഹിന്ദുമുന്നണി സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം ഈസ്റ്റില്‍ മത്സരിച്ചു. പിന്നീട് സംഘ് പ്രചാരകനായി. ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷനായിരുന്നു. കോട്ടയം കുമ്മനം സ്വദേശിയാണ്. കഴിഞ്ഞ തവണ നിയമസഭയിലേക്ക് വട്ടിയൂര്‍ക്കാവില്‍ നിന്നു മത്സരിച്ചു. ഹിന്ദു ഐക്യ വേദിയുടെമുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ജനറല്‍ സെക്രട്ടറിയും ജന്മഭൂമി ദിനപ്പത്രത്തിന്റെ ചെയര്‍മാനുമായിരുന്നു കുമ്മനം.

Related posts