ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്ത്  കുമ്മനം തുടരുന്നത് കൂട്ടിലടച്ച കിളിയെപ്പോലെയെന്ന് ഒ. രാജഗോപാൽ

തി​രു​വ​ന​ന്ത​പു​രം: മി​സോ​റാം ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്ത് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ തു​ട​രു​ന്ന​ത് കൂ​ട്ടി​ല​ട​ച്ച കി​ളി​യേ​പ്പോ​ലെ​യാ​ണെ​ന്ന് ബി​ജെ​പി നേ​താ​വ് ഒ.​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ. ഗ​വ​ർ​ണ​ർ സ്ഥാ​ന​ത്ത് തു​ട​രാ​ൻ കു​മ്മ​ന​ത്തി​ന് താ​ത്പ​ര്യ​മി​ല്ല. കു​മ്മ​നം വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് ത​ന്‍റെയും പാ​ർ​ട്ടി​യി​ലെ ഒ​രു വ​ലി​യ വി​ഭാ​ഗ​ത്തി​ന്‍റെയും ആ​ഗ്ര​ഹം.

അ​ദ്ദേ​ഹ​ത്തെ മ​ട​ക്കി​ക്കൊ​ണ്ടു വ​ര​ണ​മെ​ന്ന് പാ​ർ​ട്ടി കേ​ന്ദ്ര നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും രാ​ജ​ഗോ​പാ​ൽ പ​റ​ഞ്ഞു. കു​മ്മ​നം തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ ത​ന്നെ പാ​ർ​ട്ടി​യി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പ​ര​സ്യ​പ്ര​തി​ക​ര​ണ​വു​മാ​യി രാ​ജ​ഗോ​പാ​ൽ രം​ഗ​ത്തെ​ത്തി​യ​ത്.

Related posts