സ​മൂ​ഹ​ത്തെ ഒ​ന്നാ​യി നോ​ക്കി​കാ​ണാ​നു​ള്ള വി​ശാ​ല​മാ​യ മ​ന​സ് വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ ഉ​ണ്ടാ​ക്ക​ണമെന്ന് ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ

കൊ​ട​ക​ര: സ​മൂ​ഹ​ത്തെ ഒ​ന്നാ​യി നോ​ക്കി​കാ​ണാ​നു​ള്ള വി​ശാ​ല​മാ​യ മ​ന​സ് വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ ഉ​ണ്ടാ​ക്കി​കൊ​ടു​ക്കു​ക​യാ​ണ് വി​ദ്യാ​ല​യ​ങ്ങ​ൾ ചെ​യ്യേ​ണ്ട​തെ​ന്ന് മി​സോ​റാം ഗ​വ​ർ​ണ​ർ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. കൊ​ട​ക​ര വി​വേ​കാ​ന​ന്ദ എ​ഡ്യു​ക്കേ​ഷ​ണ​ൽ ട്ര​സ്റ്റി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷം പേ​രാ​ന്പ്ര സ​ര​സ്വ​ത്ി വി​ദ്യാ​നി​കേ​ത​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

(​ബൈ​റ്റ്) ഇ​ന്ന് സ​മൂ​ഹ​ത്തി​ൽ പ​ല​വി​ധ അ​സ്വ​സ്ഥ​ത​ക​ളും സം​ഘ​ർ​ഷ​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. സ​ത്യ​ത്തി​നും ധ​ർ​മ്മ​ത്തി​നും വി​ല​യി​ല്ലാ​ത്ത ചീ​ഞ്ഞു​നാ​റി​യ വ്യ​വ​സ്ഥി​തി​യി​ലേ​ക്കാ​ണോ ന​മ്മു​ടെ സ​മൂ​ഹം പോ​കു​ന്ന​തെ​ന്ന് സം​ശ​യി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു.

സ​മൂ​ഹ​ത്തി​ൽ നി​ന്ന് എ​ടു​ക്കു​ന്ന​വ​ര​ല്ല സ​മൂ​ഹ​ത്തി​ന് കൊ​ടു​ക്കു​ന്ന​വ​രാ​യി വ​ള​ർ​ന്നു വ​രു​ന്ന ത​ല​മു​റ മാ​റ​ണ​മെ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. വി​വേ​കാ​ന​ന്ദ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ എ​ൻ.​പി.​മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ടി.​സി.​സേ​തു​മാ​ധ​വ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ ഡോ.​ഡി.​പി.​നാ​യ​ർ, ര​ക്ഷാ​ധി​കാ​രി പി.​എ​സ്.​ശ്രീ​രാ​മ​ൻ, കെ.​എ​സ്.​സു​ഗേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Related posts