പൊതു സ്ഥലത്ത് മദ്യപിക്കുന്നതിനിടെ രണ്ടു പേർ പിടിയിൽ;   മദ്യത്തിന്‍റെ കൂടെ തൊട്ടുകൂട്ടാൻ കുരങ്ങിറച്ചിയും; ക​ണ്ണ​ൻ​കു​ഴി​യി​ൽ നടന്ന സംഭവം ഇങ്ങനെ…

അ​തി​ര​പ്പി​ള്ളി: ക​ണ്ണ​ൻ​കു​ഴി​യി​ൽ കു​ര​ങ്ങി​ന്‍റെ പാ​കം ചെ​യ്ത ഇ​റ​ച്ചി​ക്ക​റി സ​ഹി​തം ര​ണ്ടു​പേ​രെ വ​ന​പാ​ല​ക​ർ അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ണ​ൻ​കു​ഴി വ​ട​ക്കും​ത​ല ജോ​ബി​ഷ്(29), ചെ​ന്പു​ച്ചി​റ വ​ട​ക്കും​ത​ല ജെ​യിം​സ്(31) എ​ന്നി​വ​രെ​യാ​ണ് കൊ​ന്ന​ക്കു​ഴി ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ എ​സ്.​സു​ധീ​ഷ് കു​മാ​ർ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന​ലെ രാ​ത്രി 9.30ന് ​വ​ന​പാ​ല​ക​ർ പ​ട്രോ​ളിം​ഗ് ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്പോ​ൾ ക​ണ്ണ​ൻ​കു​ഴി പാ​ല​ത്തി​നു മു​ക​ളി​ൽ നി​ന്ന് ര​ണ്ടു പേ​ർ മ​ദ്യ​പി​ക്കു​ന്ന​ത് ക​ണ്ട് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന കു​ര​ങ്ങ് ഇ​റ​ച്ചി പി​ടി​കൂ​ടി​യ​ത്. വ​ന​ത്തി​ൽ നി​ന്ന് പി​ടി​കൂ​ടി​യ കു​ര​ങ്ങി​നെ കൊ​ന്ന് വീ​ട്ടി​ൽ വ​ച്ച് പാ​കം ചെ​യ്ത് മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ.

Related posts