ക​വി​ത എ​ഴു​താ​ൻ പ്ര​ത്യേ​കി​ച്ച് സ്ഥ​ലം ആ​വ​ശ്യ​മി​ല്ലെങ്കിലും ക​വി​ത ഉ​ണ്ടാ​വു​ന്ന​ത് അ​സ്വ​സ്ഥ​ത നി​റ​ഞ്ഞ മ​ന​സിലെന്ന് കൂ ​രീ​പ്പു​ഴ

കൊ​ല്ലം :ക​വി​ത എ​ഴു​താ​ൻ പ്ര​ത്യേ​കി​ച്ച് സ്ഥ​ലം ആ​വ​ശ്യ​മി​ല്ലെ​ന്നും അ​സ്വ​സ്ഥ​ത നി​റ​ഞ്ഞ മ​ന​സിലാ​ണ് ക​വി​ത ഉ​ണ്ടാ​വു​ന്ന​തെ​ന്നും കവി കുരീപ്പുഴ ശ്രീകുമാർ . പെ​രി​ങ്ങാ​ലം മാ​ർ​ത്തോ​മ ധ്യാ​ന​തീ​ര​ത്ത് ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ത​ളി​ര് മാ​ഗ​സി​ൻ ക്യാ​മ്പം​ഗ​ങ്ങ​ളാ​യ അ​വ​നി, ദി​യ എ​ന്നീ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി​ ക്യാന്പിന്‍റെ ഉ​ദ്ഘാ​ട​ന ക​ർ​മ്മം നി​ർ​ച്ച​ഹി​ച്ച് പ്രസംഗിക്കുകയായിരുന്നു ശ്രീകുമാർ.

സി​നി​മാ​പാ​ട്ട് എ​ഴു​താ​ൻ ഏ​കാ​ഗ്ര​ത ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ ക​വി​ത ഏ​ത് ആ​ൾ​കൂ​ട്ട​ത്തി​ലും എ​ഴു​താ​ൻ ക​ഴി​യു​മെ​ന്നും ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള നാ​ട​ൻ പാ​ട്ടും കു​രീ​പ്പു​ഴ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി ആ​ല​പി​ച്ചു.

ച​ട​ങ്ങി​ൽ ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ പ​ള്ളി​യ​റ ശ്രീ​ധ​ര​ൻ അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു.ക്യാ​മ്പ് ഡ​യ​റ​ക്ട​ർ വി​നോ​ദ് വൈ​ശാ​ഖി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഭ​ര​ണ​സ​മി​തി അം​ഗം സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​ത്തോ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു. ബാ​ല​സാ​ഹി​ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഭ​ര​ണ സ​മി​തി അം​ഗം എ​ബി പാ​പ്പ​ച്ച​ൻ, ധ്യാ​ന തീ​രം ഡ​യ​റ​ക്ട​ർ റ​വ. മാ​ത്യു കെ.​എം എ​ന്നി​വ​ർ പ്രസംഗിച്ചു.

തു​ട​ർ​ന്ന് കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ച്ചു. മ​ല​യാ​ള​ത്തി​ലെ ബാ​ല​ക​വി​ത​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ശ​സ്ത ബാ​ല​സാ​ഹി​ത്യ​കാ​ര​ൻ സി​പ്പി പ​ള്ളി​പ്പു​റം, പു​തു ക​വി​ത​യി​ലെ ഭാ​വു​ക​ത്വ നി​ർ​മ്മി​തി എ​ന്ന വി​ഷ​യ​ത്തി​ൽ സാ​ബു കോ​ട്ടു​ക്ക​ൽ, മ​ല​യാ​ള​ത്തി​ലെ വി​വ​ർ​ത്ത​ന കൃ​തി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ശ്രീ​മ​തി വി. ​എ​സ് ബി​ന്ദു എ​ന്നി​വ​ർ കു​ട്ടി​ക​ൾ​ക്ക് ക്ലാ​സ്സെ​ടു​ത്തു.

മ​ല​യാ​ള ക​വി​ത​യി​ലെ വി​വി​ധ ത​ല​ങ്ങ​ളെ കു​റി​ച്ച് പ്ര​ഗ​ത്ഭ​ർ ക്ലാസെടുത്തു. ക്യാന്പ് അംഗ​ങ്ങ​ളു​ടെ കാ​യ​ൽ യാ​ത്ര​യും പ്ര​ശ​സ്ത ക​വി ഡി ​വി​ന​യ​ച​ന്ദ്ര​ന്റെ സ്മൃ​തി മ​ണ്ഡ​പ സ​ന്ദ​ർ​ശ​ന​വും ഉ​ണ്ടാ​യി.

Related posts